തിരുവനന്തപുരം: കേരളത്തിൽ ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെ വെയിൽ കൊള്ളരുത്. പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതൽ നൽകുക.
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്‌തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, ചിലപ്പോൾ അബോധാവസ്‌ഥയും കാണപ്പെടാം എന്നതാണ് സൂര്യഘാതം ഏറ്റതിന്റെ ലക്ഷണങ്ങൾ.
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപ ലക്ഷണങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates