കനത്ത മഴ, മുണ്ടക്കൈയിൽ ഇന്നത്തെ ജനകീയ തിരച്ചിൽ നിർത്തി; 3 ശരീര ഭാഗങ്ങൾ കിട്ടി
കൽപ്പറ്റ: വയനാട് ദുരന്ത ബാധിത മേഖലയിൽ കനത്ത മഴ. ഇതേ തുടർന്ന് മുണ്ടക്കൈയിൽ നടത്തിയ രണ്ടാം ഘട്ട ജനകീയ തിരച്ചിൽ നിർത്തി. ഇന്ന് മൂന്ന് ശരീര ഭാഗങ്ങൾ കിട്ടിയതായി അധികൃതർ വ്യക്തമാക്കി. പരപ്പൻപാറയിൽ സന്നദ്ധ പ്രവർത്തകരും ഫോറസ്റ്റ് സംഘവും നടത്തിയ തിരച്ചിലിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മൂന്ന് മൃതദേഹം കിട്ടിയ സ്ഥലത്തു നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്. ദുർഘടമായ സ്ഥലമായതിനാൽ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് ജനകീയ തിരച്ചിൽ നടന്നത്. രാവിലെ എട്ട് മണിക്കാണ് സന്നദ്ധ പ്രവർത്തകരുടേയും വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍. ക്യാംപുകളില്‍ നിന്ന് സന്നദ്ധരായവരെയും തിരച്ചിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് ജനകീയ തിരച്ചില്‍ തുടരുന്നത്. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 130 പേരെ ഇനിയും കണ്ടെത്താനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

