

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. പുഴകളിൽ ജലനിരപ്പും ഉയരുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. അതേസമയം വയനാട്ടിൽ കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണമെന്നും കലക്ടർ ഉത്തരവിൽ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മേപ്പാടി മുണ്ടക്കൈയില്‍ മലമുകളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുണ്ടക്കൈ പുഴയില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിൽ ജലനിരപ്പ് 773 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates