
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന് ഛത്തീസ്ഗഡിനും വിദര്ഭക്കും മുകളിലായി ന്യൂനമര്ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കന് കേരള തീരം മുതല് തെക്കന് ഗുജറാത്ത്തീരം വരെ ന്യൂനമര്ദ്ദ പാത്തിയും നിലനില്ക്കുന്നുണ്ട്. ഇതാണ് മഴ ശക്തമാകാന് കാരണം.
സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ചു ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല് കാസര്കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില് യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്, കണ്ണൂര്, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻ കെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ദേശീയപാതയുടെ ആറുവരിപ്പാത നിര്മാണ പ്രവൃത്തികള് നടക്കുന്നതിനാല് വടകരയ്ക്കും കോഴിക്കോടിനും ഇടയില് ഇന്നുമുതല് ഗതാഗത നിയന്ത്രണമുണ്ടാകും. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണം
അധ്യാപകനും സാഹിത്യകാരനുമായ ഹിരണ്യന് അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ മെഡിക്കല് കോളജില് വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates