പാലക്കാടും ഇടുക്കിയിലും ഇന്ന് കനത്ത മഴ, യെല്ലോ അലർട്ട് 

നാളെ വയനാട്ടിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്
പാലക്കാടും ഇടുക്കിയിലും ഇന്ന് കനത്ത മഴ, യെല്ലോ അലർട്ട് 
Updated on
1 min read

തിരുവനന്തപുരം: പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ‌്യത. ഇരു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 

നാളെ വയനാട്ടിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വെളളിയാഴ്ച ഇടുക്കി ജില്ലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 

മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com