'ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ പെരുമാറുന്നത്?'; സിസ തോമസിന്റെ പെന്‍ഷന്‍ തടഞ്ഞതില്‍ ഹൈക്കോടതി

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, കേസ് വിധി പറയാനായി മാറ്റി.
dr. sisa thomas
ഡോ. സിസ തോമസ്(dr.sisa thomas)ഫയല്‍
Updated on
1 min read

കൊച്ചി: വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഡോ.സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചതില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ നടപടി 'വിചിത്ര'മായി തോന്നുന്നുവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, കേസ് വിധി പറയാനായി മാറ്റി.

ഡോ.സിസ തോമസ്(dr.sisa thomas ) വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഡോ.സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും വിരമിക്കുമ്പോഴുള്ള ബാധ്യതകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച കാര്യങ്ങളുമാണ് തടസ്സമായി നില്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കി.

ഈ തരത്തിലൊരു വാദം തങ്ങള്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ സര്‍വീസിലുള്ളപ്പോള്‍ തീര്‍ക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അവര്‍ ഇതിന്റെ പിന്നാലെ നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവര്‍ക്കു ജീവിക്കാനുള്ള തുകയല്ലേ പെന്‍ഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് വിധി പറയാനായി മാറ്റിയത്. 2023 മാര്‍ച്ച് 31നാണു ഡോ.സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സാഹചര്യത്തിലാണ് ഡോ.സിസ തോമസ് ഹൈക്കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bombay High Court
pocso case
Supreme Court
POCSO case against Sports Council coach
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com