നയപരമായ തീരുമാനങ്ങള്‍ എടുക്കരുത്; സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച് ഹൈക്കോടതി

കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Kerala High Court
Kerala High Court
Edited By:
Updated on
1 min read

കൊച്ചി: കേരളാ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നല്‍കിയ നിരവധി ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തങ്ങള്‍ അടക്കം ആരോപിച്ചായിരുന്നു ഹര്‍ജികള്‍ കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവെക്കണം. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നല്‍കി കോടതി. മുന്‍ സര്‍ക്കാര്‍ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു നടപടി. കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലിം വിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് ഹര്‍ജി നല്‍കിയിരുന്നു.

2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചതെന്നും നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2026ല്‍ വഖഫ് ബോര്‍ഡ് പുന:സംഘടിപ്പിച്ചപ്പോള്‍ 9 പേരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇതില്‍ എല്ലാവരും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്റെ വാദം.

Kerala High Court
ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും
Kerala High Court
നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം
Kerala High Court
ടാറ്റ കപ്പല്‍ നിര്‍മ്മാണത്തിലേക്ക്, തുടക്കം കേരളത്തില്‍; 10,000 കോടി നിക്ഷേപിക്കും
Summary

High Court Freezes Operations of State Waqf Board; Orders Not to Take Policy Decisions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kerala High Court
Waqf Board seeks prior approval for interfaith nikahs, triggers controversy
Kerala High Court
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com