ക്രിസ്മസ് ബമ്പറടിച്ചത് റിട്ട. പൊലീസുകാരനല്ല, ഹര്‍ജി തള്ളി ഹൈക്കോടതി

ലോട്ടറി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ വിജയി ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങളും ലോട്ടറി വകുപ്പ് ശാസ്ത്രീയ പരിശോധനയും ഉള്‍പ്പെടെ പരിശോധിച്ചാണ് കോടതിയുടെ ഉത്തരവ്
christmas new year bumper
christmas new year bumper
Updated on
1 min read

കൊച്ചി: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ 20 കോടി രൂപയുടെ ഒന്നാം സമ്മാനം സംബന്ധിച്ച റിട്ട. പൊലീസുകാരന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെയും കോടതിയെയും സമീപിച്ച പിറവം പാഴൂര്‍ കോട്ടപ്പുറത്ത് വീട്ടില്‍ കെ കെ സജിമോന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. ലോട്ടറി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ വിജയി ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങളും ലോട്ടറി വകുപ്പ് ശാസ്ത്രീയ പരിശോധനയും ഉള്‍പ്പെടെ പരിശോധിച്ചാണ് കോടതിയുടെ ഉത്തരവ്.

christmas new year bumper
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു, രാഷ്ട്രീയ സമ്മര്‍ദമെന്ന് മമത ബാനര്‍ജി

സജിമോന്റെ അവകാശവാദത്തെ ശരിവയ്ക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്നും ലോട്ടറി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. പരാതി ഉയര്‍ന്നതോടെ സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും കോടതി നീക്കി. ബംബറിന്റെ യഥാര്‍ത്ഥ വിജയി പേര് വെളിപ്പെടുത്തിയിട്ടില്ല. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്തുള്ള ന്യൂ ലക്കി സെന്റര്‍ എന്ന കടയില്‍വിറ്റ XC 138455 ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. ജനുവരി 24നായിരുന്നു ബംബര്‍ നറുക്കെടുപ്പ് നടന്നത്.

ഡിസംബര്‍ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടില്‍ പോയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സജിമോന്‍ കോടതിയെ സമീപിച്ചത്. പൊലീസില്‍ നിന്ന് വിരമിച്ചതിനുശേഷം ട്രാവലര്‍ സര്‍വീസ് നടത്തിവരുന്ന സജിമോന്റെ വാഹനത്തില്‍ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികള്‍ നെയ്പാത്രം വണ്ടിയില്‍ മറന്നുവച്ചു. താന്‍ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോന്‍ വാദിച്ചത്. പിന്നീട് ഈ തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടപ്രകാരം നെയ്പാത്രം കൊറിയര്‍ ചെയ്തു. ന്നാല്‍ ഇതിനൊപ്പം ടിക്കറ്റും അറിയാതെ പെട്ടുപോയെന്നാണ് സജിമോന്‍ പരാതിയില്‍ പറഞ്ഞത്. സജിമോന്റെ പരാതിയില്‍ പിറവം പൊലീസ് കൊറിയര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും ലോട്ടറി വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Summary

High Court rules on Christmas bumper kerala lottery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com