

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസുകളുടെ നടത്തിപ്പില്‍ ഉദാസീനതയും ഹൈക്കോടതിയോട് അനാദരവും കാണിക്കുന്നു. കേസുകള്‍ നീട്ടിവയ്ക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ അഭിഭാഷകര്‍ ആവശ്യപ്പെടുന്നു. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മൂവാറ്റുപുഴ-എറണാകുളം പാതയുടെ ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണം. കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സര്‍ക്കാര്‍ അനാദരവ് കാണിക്കുന്നത് വേദന ഉണ്ടാക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
2018 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. പല തവണ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. ഇന്നലെ ഈ കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഇതി നീതി നടപ്പാക്കുന്നതിന് തടസ്സമാണ്. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ നാലിലേക്ക് വീണ്ടും മാറ്റി. അന്ന് എതിര്‍സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടി വരുമെന്നും ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates