സംസ്ഥാനത്ത് അതിവേഗ റെയില്‍ നാലു ഘട്ടമായി; ആദ്യം തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ, ഡല്‍ഹി- മീററ്റ് മാതൃക

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്രാ സൗകര്യം ഉറപ്പിക്കുന്ന ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
Kerala to implement long Regional Rapid Transit System project
Kerala to implement long Regional Rapid Transit System project
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ യാത്രാ സൗകര്യം ഉറപ്പിക്കുന്ന ആര്‍ആര്‍ടിഎസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ യാത്രാ സൗകര്യം അനിവാര്യമാണ്. ഡല്‍ഹി- മീററ്റ് ആര്‍ആര്‍ടിഎസ് കോറിഡോര്‍ മാതൃകയില്‍ നാലുഘട്ടമായാണ് സംവിധാനം വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ ബാലഗോപാല്‍ പറഞ്ഞു.

Kerala to implement long Regional Rapid Transit System project
Kerala Budget 2026 Live|സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത, കട്ടപ്പന മുതല്‍ തേനി വരെ

കേന്ദ്ര നഗരകാര്യ മന്ത്രാലയം ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം- തൃശൂര്‍ വരെ ഒന്നാം ഘട്ടമായും തൃശൂര്‍- കോഴിക്കോട് രണ്ടാം ഘട്ടമായും കോഴിക്കോട്- കണ്ണൂര്‍ മൂന്നാം ഘട്ടമായും കണ്ണൂര്‍- കാസര്‍കോട് നാലാം ഘട്ടമായുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. പൊതുവേ ഉയര്‍ന്ന തൂണുകളില്‍ കൂടി പോകുന്നു എന്നതാണ് ഈ ഗതാഗതത്തിന്റെ പ്രത്യേകത. നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ നൂറ് കോടി രൂപ അനുവദിക്കുന്നതായും ധനമന്ത്രി വ്യക്തമാക്കി

Kerala to implement long Regional Rapid Transit System project
സ്വപ്‌ന ബജറ്റല്ല, പറയുന്നത് ചെയ്യുന്ന ബജറ്റ്, ആര്‍ആര്‍ടിഎസ് കൊച്ചി മെട്രോയുടെ പാളത്തിലൂടെയും ഓടും; കെ എന്‍ ബാലഗോപാല്‍
Summary

High-speed rail in the state in four phases; first from Thiruvananthapuram to Thrissur, Delhi-Meerut model

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com