കഴിഞ്ഞ വര്‍ഷം 329 ക്രിസ്ത്യാനികള്‍ ഹിന്ദുക്കളായി, കേരളത്തില്‍ കൂടുതല്‍ പേര്‍ മാറിയത് ഹിന്ദു മതത്തിലേക്ക്

2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 365 കേരളീയര്‍ പുതിയതായി ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്.
Hinduism has been attracting the largest number of converts in Kerala
Hinduism has been attracting the largest number of converts in Kerala
Updated on
1 min read

കൊച്ചി: കേരള സ്റ്റോറി 2 എന്ന സിനിമ ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മതം മാറ്റം സംബന്ധിച്ച കണക്കുകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ മതം മാറ്റത്തിലൂടെ എത്തുന്നത് ഹിന്ദുമതത്തിലേക്കാണെന്നാണ് ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 365 കേരളീയര്‍ പുതിയതായി ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ട്.

Hinduism has been attracting the largest number of converts in Kerala
'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ; സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് ഹൈക്കോടതി

ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 180 പുരുഷന്‍മാരും 149 സ്ത്രീകളും ഉള്‍പ്പെടെ 329 പേര്‍ ഇക്കാലയളവില്‍ ഹിന്ദുമതം സ്വീകരിച്ചു. ഇസ്ലാം വിശ്വാസം വിട്ട് 24 പുരുഷന്‍മാരും 12 സ്ത്രീകളും ഉള്‍പ്പെടെ 36 പേര്‍ ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 262 പേര്‍ ദലിത് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ ഇതര മതസ്ഥരെ ആകര്‍ഷിക്കുന്നതില്‍ മുന്നില്‍ ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങളെക്കാള്‍ ഹിന്ദു മതമാണെന്ന് മുന്നിലെന്നാണ് ഈ രേഖകള്‍ വ്യക്തമാക്കുന്നത്.

Hinduism has been attracting the largest number of converts in Kerala
'അതു വൈകാരിക പ്രതിഷേധം, മുദ്രാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തത്'; അസഭ്യം പറഞ്ഞെന്ന ആക്ഷേപത്തില്‍ ചിന്ത

ഹിന്ദു വിഭാഗത്തില്‍ നിന്നും 130 സ്ത്രീകളും 104 പുരുഷന്‍മാരും ഉള്‍പ്പെടെ 234 പേര്‍ 2024ല്‍ ക്രിസ്തുമതം സ്വീകരിച്ചു. 13 സ്ത്രീകളും 8 പുരുഷന്‍മാരും ഉള്‍പ്പെടെ 21 പേരാണ് ഇസ്ലാം മതം വിട്ട് ക്രിസ്തുമതം സ്വീകരിച്ചത്. ഇത്തരത്തില്‍ ആകെ 255 പേര്‍ മതം മാറ്റത്തിലൂടെ ക്രിസ്തുമതം സ്വീകരിച്ചു. കേരളത്തില്‍ ഹിന്ദു മതം വിട്ട് 276 പേരാണ് ഇസ്ലാം മതം സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 154 സ്ത്രീകളും 122 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. ക്രിസ്തുമതം വിട്ട് 42 സ്ത്രീകളും, 25 പുരുഷന്‍മാരും ഉള്‍പ്പെടെ 67 പേര്‍ ഇസ്ലാം മതത്തിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ആകെ 343 പേരാണ് ഇത്തരത്തില്‍ മതം മാറ്റത്തിലൂടെ ഇസ്ലാം മതം സ്വീകരിച്ചത്.

2020 ലെ കണക്കുകളിലും സമാനമായ പ്രവണതയാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2020ല്‍ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241ഉം ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയതാണ്. 144 പേരാണ് പുതുതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പേര്‍ ക്രിസ്ത്യാനികളായി.

Summary

Hinduism has been attracting the largest number of converts in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com