ഇന്ത്യയും ബ്രിട്ടനും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന്റെയും സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന് റെയ്നോള്‍ഡ്സുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 3400 കോടി വര്‍ധിക്കും..മോഹന്‍ലാല്‍ പിന്മാറിയതോടെ, മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നടന് ജഗദീഷും നടി ശ്വേതാ മേനോനും രവീന്ദ്രനും. 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ആറ് പേരാണ് മത്സരംഗത്തുള്ളത്..അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയിലെന്ന് വ്യോമയാന സഹമന്ത്രി. ജൂണ്‍ പതിനാറിന് ശേഷം 51 കമാന്‍ഡര്‍മാര്‍ ഉള്‍പ്പടെ 112 പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയിലാണെന്ന് സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.."മരിച്ചാൽ കുഴിച്ചുമൂടാൻ ആറടിമണ്ണില്ലാത്തവരുടെ, അവകാശബോധത്തെ വിളിച്ചുണർത്തി, അവരുടെ ചങ്കിലെ ചോരയ്ക്ക് വിലയുണ്ടെന്ന് അവരെ പഠിപ്പിച്ച വി എസ്, .... അടിച്ചമർത്തപ്പെട്ടവരുടെ, അടിയാളവർഗത്തിന്റെ നിസ്വജനവിഭാഗങ്ങളുടെ അവകാശങ്ങളെ ഹൃദയത്തോട് ചേർത്ത് പിടിച്ച്, പൊതുസമൂഹത്തിന്റെ അവിഭാജ്യഘടകമാക്കാൻ അവിരാമം പോരാടിയ വി എസ്. വി എസ് വിടപറയുകയാണ്", തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ വി എസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്കുകാണാൻ കാത്തുനിന്നവരുടെ ഹൃദയത്തിലേക്ക് ഉതിർന്ന് വീണതാണ് ഈ വാക്കുകൾ..ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. സംഭവത്തില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് നല്കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates