നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍

സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് അറസ്റ്റില്‍
Home nurse arrested
Home nurse arrested പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കൊച്ചി: സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പില്‍ വീട്ടില്‍ സരസമ്മ (63) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. വൃദ്ധന്റെ കഴുത്തില്‍ കിടന്ന നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് മാല ബാത്ത് റൂമിലെ ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു. അന്വേഷണത്തില്‍ ഇത് കണ്ടെടുത്തു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലെ പ്രതിയാണിവര്‍.

എസ്‌ഐ വിക്കി ജോസഫ്, സീനിയര്‍ സിപിഒ മാരായ പ്രദീഷ്, സനില്‍ സിപിഒമാരായ സ്വാതി, വിനീഷ്, ജിംസന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Home nurse arrested
'ഓഹരി കൈമാറിയാലും വിഴിഞ്ഞത്ത് എംഎസ് സിക്ക് കുത്തകാവകാശം ഉണ്ടാകില്ല; സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാര്‍ ഒപ്പിടൂ'
Home nurse arrested
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്, തൃശൂര്‍ ജില്ലയ്ക്ക് അവധി
Summary

Home nurse arrested for stealing necklace worth Rs 4 lakh and hiding it in flush tank

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com