

ആലപ്പുഴ: നിരാലംബര്‍ക്ക് നന്മയുടെ പ്രകാശം പകര്‍ന്നു നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുകയാണ് അമ്പലപ്പുഴ കുടുംബവേദി. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അമ്പലപ്പുഴ നോര്‍ത്ത്, സൗത്ത്, പുറക്കാട് എന്നീ പഞ്ചായത്തുകളിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉള്‍ക്കൊള്ളുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സംഘടന നേതൃത്വം നല്‍കുന്നത്. ഭവനരഹിതര്‍, രോഗികള്‍ തുടങ്ങിയ നിരാലംബര്‍ക്ക് ആശ്വാസമേകുകയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം.
നൂറുകണക്കിന് രോഗികള്‍ക്ക് ഓരോ മാസവും മരുന്നുകള്‍ വിതരണം ചെയ്യുകയും, നിരവധി ആശുപത്രികള്‍ക്ക് ഡയാലിസിസ് മെഷീനുകള്‍ നല്‍കുകയും ചെയ്തു. മനുഷ്യത്വത്തിന്റെ വിളക്കായി മാറുകയാണ് അമ്പലപ്പുഴ കുടുംബവേദിയും അതിന്റെ ആസൂത്രകനായ ആര്‍. ഹരികുമാറും. ഇതിനോടകം 30 ഓളം ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കി.
ഈ വര്‍ഷം അമ്പലപ്പുഴ കുടുംബവേദിയുടെ വാര്‍ഷിക ആഘോഷവും ഭവനദാന പദ്ധതിയും 'സുഖിനോ ഭവന്തു' എന്ന പേരിലാണ് നടത്തപ്പെടുന്നത്. ഏഴ് പുതിയ വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ വച്ച് നിര്‍വ്വഹിക്കും. പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ നേതാവും പ്രഗത്ഭ പ്രാസംഗികനുമായ ഡോ. എം പി അബ്ദുസ്സമദ് സമദാനി എം.പി. പരിപാടി ഉല്‍ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എ എച്ച് സലാം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അമ്പലപ്പുഴ കുടുംബവേദി ചെയര്‍മാന്‍ ആര്‍. ഹരികുമാര്‍ സ്വാഗതം പറയും. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. കെ ചന്ദ്രമോഹന്‍ നായര്‍ കൃതജ്ഞത രേഖപ്പെടുത്തും.'സുഖിനോ ഭവന്തു' സോവനീറിന്റെ പ്രകാശനം ചലച്ചിത്രതാരം അപര്‍ണ ദാസ് നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യ അതിഥികളായി ഡോ. കെ ഓമനക്കുട്ടി ടീച്ചര്‍, ലെഫ്റ്റനന്റ് കേണല്‍ ഋഷി രാജലക്ഷ്മി, ദ്രോണാചാര്യ എസ് മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും.
സമൂഹത്തിലെ വിവിധ മേഖലകളില്‍ അതുല്യ സേവനം അനുഷ്ഠിച്ച ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ (വയനാട് വെള്ളാര്‍മല സ്‌കൂള്‍), പി വി രാമചന്ദ്രന്‍ (ശില്പി), ബാബു പണിക്കര്‍ (വ്യവസായി), ഡോ. നായിക്ക്(ആര്യോഗ്യ മേഖല), ഗോപകുമാര്‍ (കളമെഴുത്ത് കലാകാരന്‍) എന്നിവരെ ചടങ്ങില്‍ ആദരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates