ശബരിമല തീര്‍ത്ഥാടകയായ എട്ടുവയസ്സുകാരിയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി; പ്രതിഷേധം, ഹോട്ടല്‍ അടപ്പിച്ചു

ശബരിമല  ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള തീര്‍ത്ഥാടകയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: ശബരിമല  ക്ഷേത്ര ദര്‍ശനത്തിനെത്തിയ എട്ട് വയസ്സുള്ള തീര്‍ത്ഥാടകയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. തമിഴ്‌നാട് സ്വദേശി ജയപാലനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തെ തുടര്‍ന്ന് എരുമേലി റാന്നി റോഡിലെ താല്‍ക്കാലിക ഹോട്ടല്‍ അടപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ തീര്‍ത്ഥാടക സംഘത്തിലെ കൊച്ചുകുട്ടിയെ ഹോട്ടല്‍ ജീവനക്കാരന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 

സംഭവത്തിന് പിന്നാലെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സംഘടന നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് എരുമേലി റാന്നി റോഡിലെ താല്‍ക്കാലിക ഹോട്ടല്‍ അടപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com