വീട് ജപ്തി ചെയ്യാനായി ഉദ്യോഗസ്ഥര്‍ എത്തി; കൂത്താളിയില്‍ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖയില്‍ നിന്നും ഇവര്‍ വീട് നിര്‍മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
kavitha
കവിത
Edited By:
Updated on: 
1 min read

കോഴിക്കോട്: കൂത്താളിയില്‍ ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കൂത്താളി കുഞ്ഞോത്ത് കുയ്യോടന്‍ കണ്ടി കവിത ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ബാങ്ക് അധികൃതര്‍, അഡ്വക്കറ്റ് കമ്മിഷന്‍, പൊലീസ് എന്നിവര്‍ കവിതയുടെ വീട്ടിലെത്തി ജപ്തി നടപടികള്‍ നടത്തുന്നതിനിടയില്‍ യുവതിയെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പുറകിലായി പഴയ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖയില്‍ നിന്നും ഇവര്‍ വീട് നിര്‍മാണത്തിനായി 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയ ലോണ്‍, പലിശയടക്കം 50 ലക്ഷത്തോളം രൂപയായി ഉയര്‍ന്നിരുന്നു. ജപ്തി നടപടികള്‍ക്കായി ഇന്ന് വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. വടകര കൈനാട്ടിയില്‍ പെയിന്റ് കടയിലെ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ് പയ്യോളി സ്വദേശിനിയായ കവിത. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Summary

Housewife dies by suicide during attachment proceedings in Koothali

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER