കൊടകരയിൽ വൻ ലഹരി വേട്ട; പാഴ്സൽ ലോറിയിൽ കടത്തിയ കാൽ കിലോയോളം എംഡിഎംഎയുമായി ഡ്രൈവർ പിടിയിൽ

റൂറൽ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടകര പോലീസും ചേർന്ന് വലയിലാക്കിയത് എടമുട്ടം സ്വദേശി മുഹമ്മദ് ഫാസിലിനെ.
tcr drug
tcr drug Special Arrangement
Updated on
1 min read

കൊടകര: തൃശ്ശൂർ കൊടകരയിൽ പാഴ്സൽ സർവീസിന്റെ മറവിൽ ലോറിയിൽ കടത്തുകയായിരുന്ന മാരകമായ രാസലഹരികളുടെ വൻ ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കാൽ കിലോയ്ക്കടുത്ത് എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളുമായാണ് പോലീസ് സംഘം പിടികൂടിയത്. തൃശ്ശൂർ റൂറൽ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമുള്ള ഡാൻസാഫ് സംഘവും കൊടകര പോലീസും സംയുക്തമായി നടത്തിയ അതീവ രഹസ്യമായ പരിശോധനയിലാണ് പ്രതി വലയിലായത്. ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (28) ആണ് ലഹരിമരുന്നുമായി പിടിയിലായത്.

tcr drug
വാൽപ്പാറ ദുരന്തത്തിന്റെ തീരാവേദനയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ പാങ് ജിഎൽപി സ്കൂൾ; സ്മാരകമായി കാമ്പസ് ഒരുങ്ങുന്നു

ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തിയിരുന്ന ഐഷർ ലോറിയിലെ വലിയ കാർഗോ ബോക്സുകൾക്കിടയിൽ അതീവ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു മാരക ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നും 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എൽ.എസ്.ഡി. സ്റ്റാമ്പുകളുമാണ് പോലീസ് കൃത്യമായി കണ്ടെടുത്തത്. പിടിച്ചെടുത്ത അതിമാരക ലഹരിമരുന്നുകളും കടത്താനുപയോഗിച്ച ഐഷർ ലോറിയും പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

tcr drug
കേരള ഗ്രാമത്തിന് ആത്മീയ കാവലായി ബലൂചിസ്‌താൻ ദമ്പതികൾ; വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന ഒരു പുണ്യചരിത്രം
Summary

In a major drug bust, the Thrissur Rural Police seized nearly a quarter kilogram of MDMA and four LSD stamps from an Eicher parcel lorry at Kodakara.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com