തൃശൂര്‍: ഓണാഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനയ്ക്കായി മാഹിയില്‍ നിന്നും കൊണ്ടുവന്ന, 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റര്‍ അനധികൃത വിദേശ മദ്യവുമായി 2 യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടം വിജയമ്മ ടവറില്‍ പ്രകാശ്, കൊല്ലം കല്ലുവാതുക്കല്‍ കൗസ്തുഭത്തില്‍ സജി എന്നിവരാണ് ചേറ്റുവയില്‍ വച്ച് അറസ്റ്റിലായത്.
വിവിധ ബ്രാന്‍ഡുകളിലുള്ള 3600 ലിറ്റര്‍ അനധികൃത വിദേശമദ്യം ഇവരില്‍നിന്നു പിടിച്ചെടുത്തു. കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനയ്ക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നല്‍കുന്നവരെ കുറിച്ചും പ്രതിയില്‍ നിന്നും മദ്യംവാങ്ങി വില്‍ക്കുന്നവരെയും കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
മദ്യവുമായി പിടിയിലായവര്‍
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോണ്‍ഗ്രെയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തില്‍ വാടാനപ്പള്ളി ഐഎസ്എച്ച്ഒ സനീഷ്, എസ്‌ഐ വിവേക് നാരായണന്‍, കൊടുങ്ങല്ലൂര്‍ െ്രെകം സ്‌ക്വാഡ് എസ്‌ഐ സുനില്‍ പിസി, എഎസ്‌ഐമാരായ പ്രദീപ് സി.ആര്‍., ഫ്രാന്‍സിസ് എ.പി, എസ്സിപിസിഒ മാരായ സൂരജ് .വി.ദേവ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, ജ്യോതിഷ് കുമാര്‍, സിപിഒ മാരായ അരുണ്‍ നാഥ്, നിഷാന്ത്, ഷിജിത്ത്, അഖിലേഷ്, അനുരാജ്, എന്നിവര്‍ ചേര്‍ന്ന പൊലീസ് സംഘവും തൃശ്ശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പിടികൂടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates