Alappuzha Temple: അന്നദാനത്തിനിടെ വീണ്ടും അച്ചാര്‍ ചോദിച്ചു, നാലാം തവണ കൊടുത്തില്ല; ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം

സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ എന്ന യുവാവിന് എതിരെ സൗത്ത് പൊലീസ് കേസെടുത്തു.
husband and wife thrashed for not givin pickle
രാജേഷ് ബാബു, ഭാര്യ അര്‍ച്ചന വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ആലപ്പുഴ: ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം. തുടരെ തുടരെ അച്ചാര്‍ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാര്‍ കൊടുക്കാത്തതിനെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി.

ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു, ഭാര്യ അര്‍ച്ചന എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ ആലപ്പുഴ സ്വദേശി അരുണ്‍ എന്ന യുവാവിന് എതിരെ സൗത്ത് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. അരുണ്‍ എന്ന യുവാവ് അസഭ്യം പറയുകയും ചെയ്തതായും പരാതി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com