ചുറ്റിക കൊണ്ട് തലക്കടിച്ചു; ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഞായറാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത്
husband hanged himself after trying to kill his wife  Chalakudy Thrissur
husband hanged himself after trying to kill his wife Chalakudy Thrissur
Updated on
1 min read

തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ ആക്രമണവും ആത്മഹത്യയും ഉണ്ടായത്.

husband hanged himself after trying to kill his wife  Chalakudy Thrissur
'അമീബയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് 2013ല്‍ ലഭിച്ചിരുന്നു, അന്നത്തെ സര്‍ക്കാര്‍ നടപടി എടുത്തില്ല'; ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി

രാവിലെ എട്ടുമണിയോടെയാണ് ദേവസ്സി അല്‍ഫോന്‍സയെ ആക്രമിച്ചത്. തലചുറ്റികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും മുഖം ബ്ലേഡ് കൊണ്ട് കീറി മുറിക്കുകയും ചെയ്തിരുന്നു. ദേവസ്സിയുമായി അകന്ന് മകന്റെ വീട്ടില്‍ താമസിക്കുന്ന അല്‍ഫോണ്‍സയെ ഇവിടെയെത്തിയാണ് ദേവസ്സി ആക്രമിച്ചത്.

ഇയാള്‍ മദ്യപാനിയും സ്ഥിരമായി ഭാര്യയെ മര്‍ദ്ദിക്കുന്ന സ്വഭാവക്കാരനുമാണെന്ന് പറയുന്നു. കാനഡയിലുള്ള മകന്‍ പണിത വീട്ടിലാണ് അല്‍ഫോണ്‍സ താമസിച്ചിരുന്നത്. ഇവര്‍ പള്ളിയില്‍ പോയ സമയത്ത് ദേവസി ചവിട്ടിക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കി വീട് തുറന്ന് അകത്തു കയറി പതുങ്ങിയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ചുറ്റിക കൊണ്ട് ആക്രമണം. അല്‍ഫോണ്‍സ അപകടനില തരണം ചെയ്തു.

Summary

Man died by suicide after attempting to murder his wife in Chalakudy. The deceased has been identified as Devasi (66) of Kannappilly, Puthussery.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com