ഭര്‍ത്താവ് ക്വാറന്റൈനില്‍; ഭാര്യഅടുത്ത മുറിയില്‍ മരിച്ച നിലയില്‍, അഞ്ചും എട്ടും വയസുള്ള മക്കള്‍ സമീപം

രാത്രിയോടെ ശ്വാസതടസം രൂക്ഷമായി. സൗമ്യ കട്ടിലില്‍ നിന്ന് താഴെ വീണ് കിടക്കുകയാണെന്ന് ബിജു സമീപവാസികളെ അറിയിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കോലഞ്ചേരി: കോവിഡ് പോസിറ്റീവായ ഭര്‍ത്താവിനൊപ്പം ക്വാറന്റൈനിലിരിക്കെ യുവതി മരിച്ചു. ഇടുക്കി പാറച്ചെരുവില്‍ പി കെ ബിജുവിന്റെ ഭാര്യ സൗമ്യ(23) ആണ് മരിച്ചത്. 

ഈ മാസം 8ന് കോവിഡ് പോസിറ്റീവായ ബിജു വീട്ടില്‍ ക്വാറന്റൈനിലിരിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെ സൗമ്യക്ക് പനിയും ചെറിയ തോതില്‍ ശ്വാസതടസവും ഉണ്ടായി. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആശാ വര്‍ക്കര്‍ ഇവര്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കി. 

അടുത്ത ദിവസം കോവിഡ് ടെസ്റ്റ് നടത്താമെന്നും സൗമ്യയോട് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാത്രിയോടെ ശ്വാസതടസം രൂക്ഷമായി. സൗമ്യ കട്ടിലില്‍ നിന്ന് താഴെ വീണ് കിടക്കുകയാണെന്ന് ബിജു സമീപവാസികളെ അറിയിച്ചു. 

പുലര്‍ച്ചെ നാലരയോടെ ആരോഗ്യപ്രവര്‍ത്തകരും ആംബുലന്‍സും എത്തി. എന്നാല്‍ മുറിയില്‍ വന്ന് നോക്കിയപ്പോള്‍ താഴെ മരിച്ച് കിടക്കുന്ന സൗമ്യയെയാണ് കണ്ടത്. അഞ്ചും എട്ടും വയസുള്ള രണ്ട് മക്കളും ഇവര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു. 

സൗമ്യക്ക് നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഭാര്യയുടെ മരണം അറിഞ്ഞതോടെ ബിജുവിന് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടു. ഇതോടെ തൃപ്പുണിത്തുറയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ഇവരുടെ രണ്ട് മക്കളുടേയും കോവിഡ് ഫലം നെഗറ്റീവാണ്. സൗമ്യയുടെ കോവിഡ് ഫലം വന്നതിന് ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com