ഉച്ചഭക്ഷണത്തിനിടെ വാക്കുതർക്കം; പാലക്കാട് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
death
Husband strangles wife to death in Koduvayur, Palakkad.file
Edited By:
Updated on
1 min read

പാലക്കാട്: കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊടുവായൂർ പിട്ട്പീടികയിലെ ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ. മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. സംഭവത്തിൽ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

death
'ദുരന്തമുഖത്ത് വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കരുത്'; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഊണ് കഴിക്കാൻ മണികണ്ഠൻ വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

death
'ഇരുട്ടിലാക്കിയ വിസ്മയം'; ഇന്ന് രാത്രിയും പവര്‍ കട്ട് തുടരും; വൈദ്യുതി മുടങ്ങുന്നത് തുടര്‍ച്ചയായ പത്താം ദിവസം

ചിറ്റൂർ അഞ്ചാംമൈൽ അയാവുചള്ളയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ് അനുപ്രിയ. മൃതദേഹം തുടർനടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8), അനാമിക (6) എന്നിവരാണ് മക്കൾ. അനിൽകുമാറാണ് സഹോദരൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

death
ആറുമാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് പൂട്ടും: 'സൈലന്റ് കാർഡുകൾ' ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ്
death
സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും; പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്; ഐഎന്‍ടിയുസി വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
death
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ്
Summary

Husband strangles wife to death in Koduvayur, Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com