'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

g sudhakaran
ജി സുധാകരന്‍
Updated on
1 min read

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോള്‍ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരന്‍. മൂന്നു ദിവസം ഇപ്പോള്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ആവശ്യത്തിന് നാമനിര്‍ദേശ പത്രിക തരാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു സെറ്റ് ഫോറമാണ് തനിക്ക് ലഭിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു.

g sudhakaran
ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

കോണ്‍ഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നും ജി സുധാകരന്‍ പറഞ്ഞു. അവര്‍ ഒന്നും പറയുന്നില്ലെങ്കില്‍ കുറച്ചുദിവസം കാത്തിരിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

നിലവില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ ചില സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുത്ത് പിന്തുണ തേടുകയാണ് ജി സുധാകരന്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക തീരുമാനം വന്നിരുന്നില്ല. സുധാകരനെ പിന്തുണക്കുന്നതില്‍ പ്രതിഷേധവും കോണ്‍ഗ്രസില്‍ ശക്തമായിരുന്നു.

Summary

'contesting to win, Congress is not saying anything, we have to wait a few more days' -G Sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com