'സോണിയാ ​ഗാന്ധിക്ക് പലതും കൊടുത്തുവിട്ടിട്ടുണ്ട്..തിരുത അവർ കഴിക്കില്ല, കളിയാക്കൽ വേദനിപ്പിച്ചിട്ടില്ല': കെ വി തോമസ്

കരുണാകരൻ പറഞ്ഞത് താൻ അനുസരിക്കുകയാണ് ചെയ്‌തത്
പ്രൊഫ. കെവി തോമസ്/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
പ്രൊഫ. കെവി തോമസ്/ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
Updated on
1 min read

കോൺ​ഗ്രസിൽ സീറ്റു കിട്ടാതായപ്പോൾ പലരും തിരുതയും പിടിച്ച് സമരം നടത്തി. എന്നാൽ അതൊക്കെ തമാശയായി മാത്രമേ കണ്ടിട്ടുള്ളു എന്ന് പ്രൊഫ.കെ വി തോമസ്. ഇന്ദിരാ ​ഗാന്ധിയുടെ സമയത്ത് ലീഡർ കരുണാകരൻ പറഞ്ഞത് താൻ അനുസരിക്കുകയാണ് ചെയ്‌തതെന്ന് കെ വി തോമസ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ പറഞ്ഞു. 

കേരളത്തിൽ നിന്നും പല സാധനങ്ങളും ഡൽഹിയിൽ പോകുമ്പോൾ ഇന്ദിരാ ​ഗാന്ധിക്ക് കൊടുത്തിരുന്നു. എന്തൊക്കെ വേണമെന്ന് ലിസ്റ്റ് തരും. അതിൽ പല മീൻ വിഭവങ്ങളും ഉണ്ടായിരുന്നു. തുടർന്ന് വന്ന പ്രധാനമന്ത്രിമാരുടെ കാലത്തും സാധനങ്ങൾ കൊടുക്കാറുണ്ടായിരുന്നു. എന്നാൽ സോണി ​ഗാന്ധിക്ക് തിരുത കൊടുത്തു വിട്ടിട്ടില്ല. അവർ തിരുത കഴിക്കുന്ന ആളല്ലെന്നും തോമസ് പറഞ്ഞു. 

'ഞാൻ ജനിച്ചു വളർന്ന കമ്മ്യൂണിറ്റി കൊമേർഷ്യൽ അല്ല. ഞങ്ങൾ മീൻ പിടിക്കാൻ പോകുമ്പോൾ കുറച്ച് കൂടുതൽ കിട്ടിയാൽ അത് അടുത്തുള്ളവർക്ക് കൊടുക്കും. ഡൽഹിയിൽ താമസിക്കുമ്പോഴും വീട്ടിൽ വലിയ തോതിൽ കൃഷിയുണ്ടായിരുന്നു. ഓണമാകുമ്പോൾ അവിടെ എല്ലാവരും അതിൽ ഒരു വീതം കൊടുക്കാറുണ്ട്. അതു കൊണ്ട് തിരുത വിളി വേദനപ്പിച്ചിട്ടില്ല. തമാശയായാണ് കണ്ടിട്ടുള്ളത്. സുഹൃത്തുക്കൾ തന്നെയാണ് തെരഞ്ഞെടുപ്പ് സമയത്ത് ഇത് പ്രചാരണ വിഷയമാക്കി എടുത്തത്.' 

മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതായി പ്രചാരണം ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് 'മക്കൾക്കും കൊച്ചുമക്കൾക്കും ഒന്നും രാഷ്ട്രീയത്തിൽ താൽപര്യമില്ല. അതൊക്കെ സോഷ്യൽമീഡിയയിലൂടെ പറഞ്ഞു പരത്തിയതാണ്. എന്റെ മൂത്ത മകൻ ബാങ്കിങ് മേഖലയിലാണ്. ദുബായിയിൽ ആണ് താമസം. രണ്ടാമത്തെ മകൾ ഭാര്യ തുടങ്ങി വെച്ച ബിസിനസ് നടത്തുകയാണ്. മൂന്നാമത്തെ മകൻ അറിയപ്പെടുന്ന ഒരു ഡോക്ടറാണ്. അവർക്ക് ഇതിനൊന്നും സമയമില്ല'. തിരുത എന്ന പരാമർശം അവരെ വേദനപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് 'അവർ ഇതൊക്കെ കുറെയായില്ലെ കേൾക്കുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com