ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം
Acid attack on women
ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂക്ഷിച്ചിരുന്ന ആസിഡ് ആണ് ഭാര്യയ്ക്ക് നേരെ എറിഞ്ഞത്ഫയല്‍ ചിത്രം
Updated on
1 min read

കാസർകോട്: ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ 'ഐസ്ക്രീം' ആസിഡ് അബദ്ധത്തിൽ ദേഹത്ത് വീണ് മകന് ​ഗുരുതരമായി പൊള്ളലേറ്റു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കമ്പല്ലൂരിലാണ് സംഭവം. ചി​റ്റാ​രി​ക്കൽ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചി​റ്റാ​രി​ക്കൽ പൊ​ലീ​സ് ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സി​ദ്ധു​നാ​ഥി​നാ​ണ് (20) ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ പൊ​ള്ള​ലേ​റ്റ​ത്. സി​ദ്ധു​നാ​ഥിന്റെ പു​റ​ത്താ​ണ് ആ​സി​ഡ് ബോ​ൾ വീ​ണ​ത്. പു​റ​ത്ത​ട​ക്കം ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സു​രേ​ന്ദ്ര​നാ​ഥ് ഭാ​ര്യ​ക്ക് നേ​രെ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്താൻ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐ​സ്ക്രീം എ​ന്ന വ്യാ​ജേ​ന ബോ​ൾ ഐ​സ്ക്രീ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​സി​ഡ് ഭാ​ര്യ​ക്ക് നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ഴാ​ണ് പ്ര​തി എ​റി​ഞ്ഞ ഐ​സ്ക്രീം ആ​സി​ഡ് സി​ദ്ധു​നാ​ഥി​ന്റെ മേ​ൽ വീ​ണ​ത്. മു​മ്പ് ഭാ​ര്യ​യെ പ്ര​തി മ​ദ്യ​ക്കു​പ്പി പൊ​ട്ടി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വി​രോ​ധ​മാ​ണ് ആ​സി​ഡാ​ക്ര​മ​ണ​ത്തി​ന് കാ​ര​ണമെന്നും പൊലീസ് പറയുന്നു.

Acid attack on women
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ മുകുന്ദന്‍ ചരിഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com