തരൂരിനൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; ഭിന്നശേഷിക്കാരനായ പ്രവര്‍ത്തകനെ തള്ളിമാറ്റി ഇടുക്കി ഡിസിസി പ്രസിഡന്റ്

പീരുമേട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ സിറിയക് തോമസിന്റെ പ്രചരണാര്‍ഥം തരൂര്‍ കുമളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം
Idukki DCC President pushes away disabled activist trying to take photo with Tharoor
Idukki DCC President pushes away disabled activist trying to take photo with Tharoor
Updated on
1 min read

തൊടുപുഴ: ശശി തരൂര്‍ എംപിയ്ക്ക് ഒപ്പം ചിത്രം എടുക്കാന്‍ ശ്രമിച്ച ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെ ബലം പ്രയോഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. പീരുമേട് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ സിറിയക് തോമസിന്റെ പ്രചരണാര്‍ഥം തരൂര്‍ കുമളിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

Idukki DCC President pushes away disabled activist trying to take photo with Tharoor
‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

ഒന്നാംമൈലില്‍ ക്രമീകരിച്ച വേദിയില്‍ തരൂര്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയും ഭിന്നശേഷിക്കാരനുമായ മഹേഷ് ഉള്‍പ്പടെയുള്ളവര്‍ വേദിയില്‍ എത്തിയത്. ഈസമയം തരൂരിനൊപ്പം വേദിയിലുണ്ടായിരുന്ന സി പി മാത്യു ഇടപെട്ട് തടയുകയായിരുന്നു. ചെറിയ ബലപ്രയോഗത്തിലൂടെ വേദിയുടെ പുറത്തേക്ക് ഇറക്കിവിടുകയായിരുന്നു.

Idukki DCC President pushes away disabled activist trying to take photo with Tharoor
പെരുമാറ്റചട്ട ലംഘനം; ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കണം, സരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സംഭവം ശ്രദ്ധയില്‍പ്പെട്ട വേദിക്ക് സമീപമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ സിപി മാത്യു ഇടപെട്ട് മഹേഷിന് ചിത്രമെടുക്കാന്‍ അവസരമൊരുക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചിട്ടുണ്ട്.

എന്നാല്‍, ബലപ്രയോഗം നടന്നിട്ടില്ലെന്നും വേദിയില്‍ തിരക്ക് നിയന്ത്രിക്കാനാണ് സിപി മാത്യു ശ്രമിച്ചതെന്ന് മഹേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. തിരക്ക് കുറഞ്ഞപ്പോള്‍ തന്നെ തനിക്ക് വേദിയില്‍നിന്ന് അദ്ദേഹത്തോടൊപ്പം ചിത്രമെടുക്കാന്‍ അവസരമൊരുക്കി. ഡിസിസി പ്രസിഡന്റ് ഒരു തരത്തിലും തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

Summary

Idukki DCC President pushes away disabled activist trying to take photo with Tharoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com