'പോട്ടെന്നെ അവനൊക്കെ, സുക്കേട് പിടിച്ചോമ്മാര്, നിങ്ങക്ക് വേറെ പണിയില്ലേ'... മുന്നറിയിപ്പ് വകവയ്ക്കാതെ കാർ വെള്ളക്കെട്ടിൽ ഇറക്കി... കുടുങ്ങി! (വിഡിയോ)

ഇടുക്കി തൂക്കുപാലത്ത് മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിൽ ഇറക്കിയ കാർ നാട്ടുകാർ വടം കൊണ്ടു കെട്ടി നിർത്തി
idukki rain- car stuck
ഇടുക്കി തൂക്കുപാലത്ത് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കാർ വെള്ളത്തിൽ ഇറക്കിയപ്പോൾ, idukki rain
Updated on
1 min read

തൊടുപുഴ: ഇടുക്കി തൂക്കുപാലത്ത് നാട്ടുകാരുടെ മുന്നറിയിപ്പ് അവ​ഗണിച്ചു വെള്ളക്കെട്ടിലിറക്കിയ കാർ പാലത്തിനു നടുവിൽ കുടുങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇടുക്കിയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്ത മഴയിൽ പലയിടങ്ങളിലും റോഡ് ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. ശനിയാഴ്ചയും പലയിടങ്ങളിലും റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നു. അതിനിടെയാണ് തൂക്കുപാലത്തെ റോഡിലൂടെ കാറിൽ രണ്ട് പേർ എത്തി പാലത്തിൽ കുടുങ്ങിയത്.

വെള്ളം കയറിയ പാലത്തിനു മുകളിലൂടെ ഓടിച്ചു പോകാനുള്ള ശ്രമത്തിനിടെ കാർ പാലത്തിന്റെ മധ്യഭാ​ഗത്തു വച്ച് നിന്നു പോയി. ഇതോടെ കാറിലുയണ്ടായിരുന്ന രണ്ട് പേർ പുറത്തിറങ്ങി. കാർ ഒഴുകിപ്പോകാതിരിക്കാൻ പിന്നീട് നാട്ടുകാർ വടം കൊണ്ടു കെട്ടിനിർത്തുകയായിരുന്നു.

വെള്ളക്കെട്ടിൽ വാഹനമിറക്കുന്നത് അപകടമാണെന്നു പോകരുതെന്നും നാട്ടുകാർ ഇവർക്കു മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം അവ​ഗണിച്ചു ഡ്രൈവർ കാർ വെള്ളക്കെട്ടിലൂടെ ഓടിക്കാൻ ശ്രമിച്ചു. നടുവിലെത്തിയപ്പോൾ വണ്ടി നിന്നു. കാറിൽ നിന്നു ഇരുവരും പിന്നീട് പുറത്തിറങ്ങി.

idukki rain- car stuck
നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍

അതിനിടെ മുന്നറിയിപ്പ് അവ​ഗണിച്ച കാർ യാത്രികർക്കെതിരെ നാട്ടുകാരിൽ ചിലർ രോഷം പ്രകടിപ്പിച്ചു. 'പോട്ടെന്നെ അവനൊക്കെ, സുക്കേട് പിടിച്ചോമ്മാര്, പോട്ടെന്നെ, നിങ്ങക്ക് വേറെ പണിയില്ലേ. സൂക്കേട് പിടിച്ചോര് പോണം'- ഒരാൾ തുറന്നടിച്ചു.

'ആ പണിയായി, പണിയായി'... 'ആ പുള്ളിക്കൊക്കെ വേറെ ഒരു പണിയുമില്ലേ'... 'പോവല്ലേ ന്നു പറഞ്ഞതാ'... 'എട്ടിന്റെ പണിയായല്ലോ, പോവണ്ട വല്ല കാര്യവുമുണ്ടായിരുന്നോ'... നാട്ടുകാർ രോഷത്തോടെ പ്രതികരിക്കുന്നത് വിഡിയോയിൽ കേൾക്കാം. ഒടുവിൽ നാട്ടുകാർ തന്നെ ഇടപെട്ടാണ് യാത്രക്കാരെ സുരക്ഷിതരാക്കി കാർ കെട്ടി നിർത്തിയത്.

idukki rain- car stuck
പത്മശ്രീ ഡോ. എം കൃഷ്ണൻ നായർ പുരസ്കാരം പ്രൊഫ. ജികെ രഥിന്
Summary

idukki rain: A car that ignored the warnings of locals and drove into a flooded area on the Idukki got stuck in the middle of the bridge.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com