'200 പേര്‍ പുറപ്പെട്ടാല്‍ എത്തുക 20 പേര്‍'; അതിഥിത്തൊഴിലാളികളെ ട്രെയിനില്‍വെച്ച് റാഞ്ചാന്‍ സംഘങ്ങള്‍ , കേരളത്തില്‍ തൊഴിലാളി ക്ഷാമം

200 പേരുടെ സംഘം കേരളത്തിലെത്തിയപ്പോള്‍ 20 പേര്‍ മാത്രമായിരുന്നു ബാക്കിയെന്നും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നും ബില്‍ഡേഴ്‌സ് അസോസിയേഷന്‍.
Gangs try to kidnap guest workers on trains
പ്രതീകാത്മക ചിത്രം AI Generated
Updated on
1 min read

കൊച്ചി : കെട്ടിടനിര്‍മാണ കമ്പനി ഉടമകളും കരാറുകാരും പണം ചെലവഴിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന അതിഥിത്തൊഴിലാളികളെ ട്രെയിനില്‍വെച്ച് റാഞ്ചാന്‍ സംഘങ്ങള്‍.

200 പേരുടെ സംഘം കേരളത്തിലെത്തിയപ്പോള്‍ 20 പേര്‍ മാത്രമായിരുന്നു ബാക്കിയെന്നും പരിഹാരത്തിനായി സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നും ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Gangs try to kidnap guest workers on trains
'വിഡ്ഢിയെന്ന് വിളിക്കരുത്, എന്നെ മിടുക്കനായ സ്വേച്ഛാധിപതിയെന്നു വിളിക്കൂ'; വിവാദ പ്രസ്താവനയുമായി വീണ്ടും ട്രംപ്

ചെന്നൈ, മംഗളൂരു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് ട്രെയിനിലുള്ള തൊഴിലാളികളെ റാഞ്ചാനെത്തുന്നത്. തൊഴിലാളികളെ കേരളത്തിലെത്തിക്കാന്‍ പ്രത്യക സര്‍വീസ് അനുവദിക്കണമെന്നാണ് ബില്‍ഡേഴ്‌സ് അസോസിയേഷന്‍ റെയില്‍വേക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സംഘടനാ ഭാരവാഹികള്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും.

കൊല്‍ക്കത്തയിലെ ഹൗറയില്‍നിന്നും കേരളത്തിലെ ഏതെങ്കിലും സ്‌റ്റേഷനിലേക്ക് സര്‍വീസ് വേണമെന്നാണ് ആവശ്യം. ലോക്ഡൗണിനു സമാനമായ തൊഴിലാളി ക്ഷാമമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

Gangs try to kidnap guest workers on trains
രത്തന്‍ ഖേല്‍ക്കറുടെ നിയമനം: കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്; അവിടെ നിന്നു തന്നെ വെളിപ്പെടുത്തലുകളുണ്ടാകാം- എം വി ഗോവിന്ദന്‍

നിര്‍മാണ മേഖലയിലെ പ്രതിസന്ധി മറികടക്കാനായി പണം മുന്‍കൂറായി നല്‍കിയാണ് തൊഴിലാളികളെ കേരളത്തിലെത്തിക്കുന്നത്. ആധാര്‍കാര്‍ഡ്, ടിക്കറ്റ്, തൊഴിലാളിസംഘത്തിന്റെ ഫോട്ടോ തുടങ്ങിയവ മേസ്തിരിമാര്‍ വഴി പണം മുടക്കിയ തൊഴിലുടമയ്ക്ക് അയച്ചു നല്‍കിയ ശേഷമാണ് യാത്ര ആരംഭിക്കുക.

എന്നാല്‍ യാത്രക്കിടെ വിവിധ സ്‌റ്റേഷനുകളില്‍നിന്നും ട്രെയിനില്‍ കയറുന്ന ഏജന്റുമാര്‍ അധികതുക വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ചെന്നൈക്കും മംഗലാപുരത്തിനും മുന്‍പുള്ള സ്റ്റേഷനുകളില്‍ ഇറക്കും. നാട്ടിലെത്തുമ്പോഴാണ് ഇവര്‍ക്കൊപ്പമുണ്ടാകുന്ന മേസ്തിരിമാര്‍ പോലും കാര്യം അറിയുക. പണം മുടക്കിയ ആള്‍ സ്റ്റേഷനില്‍ കാത്തുനില്‍ക്കുമെങ്കിലും ആരും എത്തില്ല.

Gangs try to kidnap guest workers on trains
'ഇനി ഒരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, തമിഴ്നാട്ടിലെ ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കും'

പശ്ചിമബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിറകേ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും വാഗ്ദാനങ്ങളുണ്ട്. അതിനാല്‍ നാട്ടില്‍തന്നെ തുടരുന്ന തൊഴിലാളികളും തൊട്ടടുത്ത സംസ്ഥാനങ്ങളിലെ ദേശീയപാതാ നിര്‍മാണത്തില്‍ ചേര്‍ന്നവരുമായ തൊഴിലാളികളും നിരവധിയാണ്.

Summary

'If 200 people leave, 20 will arrive'; Labor shortage in Kerala: Gangs try to kidnap guest workers on trains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com