മോന്‍സണ്‍ മാവുങ്കല്‍ കേസ്; ഐജി ലക്ഷ്മണയെ തിരിച്ചെടുത്തു

പൊലീസ് ട്രെയിനിങ് ഐജിയായാണ് പുനര്‍നിയമനം.
ഐജി ജി ലക്ഷ്മണ - മോന്‍സന്‍ മാവുങ്കല്‍
ഐജി ജി ലക്ഷ്മണ - മോന്‍സന്‍ മാവുങ്കല്‍
Updated on
1 min read

തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ പ്രതിയായ ഐജി ജി ലക്ഷ്മണയെ തിരിച്ചെടുത്തു. പൊലീസ് ട്രെയിനിങ് ഐജിയായാണ് പുനര്‍നിയമനം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വിസില്‍ തിരിച്ചെടുത്തത്. അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തട്ടിപ്പിന്റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് പറയുന്ന കുറ്റപത്രം ഉദ്യോഗസ്ഥര്‍ പണം വാങ്ങിയെന്നതിന് തെളിവ് കിട്ടിയില്ലെന്നാണ് വ്യക്തമാക്കുന്നത്.

ഐജി ജി ലക്ഷ്മണ - മോന്‍സന്‍ മാവുങ്കല്‍
'സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും': കുറിപ്പുമായി മുകേഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com