പ്രതികളിലൊരാളെ പൊലിസ് അറസ്റ്റ് ചെയ്യുന്നു/ ടെലിവിഷന്‍ ചിത്രം
പ്രതികളിലൊരാളെ പൊലിസ് അറസ്റ്റ് ചെയ്യുന്നു/ ടെലിവിഷന്‍ ചിത്രം

പിറന്നാള്‍ ആഘോഷത്തിന് ബേക്കല്‍കോട്ട കാണാനെത്തി; സദാചാര ആക്രമണം; മൂന്ന് പേര്‍  അറസ്റ്റില്‍

നാലുയുവാക്കളും ഒരു സ്ത്രീകളുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്.
Published on

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ കോട്ട സന്ദര്‍ശിച്ച മടങ്ങിയ സുഹൃത്തുക്കളെയാണ് മൂന്നംഗ സംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. നാലുയുവാക്കളും  നാലു സ്ത്രീകളുമാണ് ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയത്. 

ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇവര്‍ ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു മൂന്നംഗസംഘം സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തുകയും ചെയ്തത്. 

ഇന്നലെ രാത്രി സദാചാര ആക്രമണത്തിന് വിധേയയായ സ്ത്രീകളിലൊരാളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com