പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്
park light
പാര്‍ക്ക് ലാമ്പിനെ ക്ലിയറന്‍സ് ലാമ്പ് എന്നും പറയാറുണ്ട്കേരള മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
2 min read

തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അവ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒന്നുണ്ട്. ഒട്ടും പ്രാധാന്യം കല്‍പ്പിക്കാത്ത ആ ലൈറ്റാണ് പാര്‍ക്ക്‌ലൈറ്റുകള്‍. ഈ പാര്‍ക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകള്‍ക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു? ലെറ്റുകളില്‍ കണ്ണുകള്‍ക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാര്‍ക്കിംഗ് ലൈറ്റുകള്‍. പേര് പോലെ തന്നെ പാര്‍ക്ക് ചെയ്യുമ്പോള്‍ ഇടേണ്ട ലൈറ്റാണിത്. എന്നാല്‍ മാളുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങി പാര്‍ക്കിംഗിനായുള്ള സ്ഥലങ്ങളില്‍ അല്ലെന്ന് മാത്രം. വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കില്‍ കുറച്ചു നേരം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരാനും അപകടങ്ങള്‍ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകള്‍ പ്രധാനമായും ഉപകരിക്കുന്നതെന്ന് ഇതിന്റെ പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല

പൊതുവേ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നാം നല്‍കാറുണ്ട്. എന്നാല്‍ അവ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാര്‍ക്ക്‌ലൈറ്റുകള്‍. ഹെഡ് ലൈറ്റുകള്‍ ഓണായിക്കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങിനൊരാള്‍ 'ജീവിച്ചിരി'പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യന്‍ ഉദിച്ചാല്‍പ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാര്‍ക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകള്‍ക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു ?

ലൈറ്റുകളില്‍ നമ്മുടെ കണ്ണുകള്‍ക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് പാര്‍ക്കിംഗ് ലൈറ്റുകള്‍. പേര് പോലെ തന്നെ പാര്‍ക്ക് ചെയ്യുമ്പോള്‍ ഇടേണ്ട ലൈറ്റുകള്‍. എന്നാല്‍ മാളുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തുടങ്ങി പാര്‍ക്കിംഗിനായുള്ള സ്ഥലങ്ങളില്‍ അല്ലെന്ന് മാത്രം.

വെളിച്ചക്കുറവുള്ള സമയങ്ങളിലോ രാത്രികാലങ്ങളിലോ റോഡുവക്കില്‍ കുറച്ചു നേരം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെട്ടെന്ന് വരാനും അപകടങ്ങള്‍ ഒഴിവാക്കാനും ആണ് ഈ ലൈറ്റുകള്‍ പ്രധാനമായും ഉപകരിക്കുന്നത്. മുന്‍പില്‍ വെള്ളയും പിന്നില്‍ ചുവപ്പും ലൈറ്റുകളാണ് . കൂടാതെ നമ്പര്‍ പ്ലേറ്റ്, ഡാഷ്‌ബോര്‍ഡിലെ പല നിയന്ത്രണോപാധികളുടെ പ്രകാശനവും ഈ ലൈറ്റിനൊപ്പം സെറ്റ് ചെയ്തിരിക്കുന്നു.

പാര്‍ക്ക് ലാമ്പിനെ ക്ലിയറന്‍സ് ലാമ്പ് എന്നും പറയാറുണ്ട്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ വലുപ്പം, തരം എന്നിവ മറ്റു റോഡുപയോക്തക്കള്‍ക്ക് പെട്ടെന്ന് മനസ്സിലാകാനും ഇത് സഹായിക്കുന്നു. ഈ ലൈറ്റുകള്‍ ബാറ്ററിയില്‍ നിന്നും വളരെ കുറച്ചു വൈദ്യുതി മാത്രമേ എടുക്കുന്നുമുള്ളു. ഇതിന്റെ ആധുനിക പതിപ്പാണ് DTRL (Daytime running light). പകല്‍സമയത്തും പുക/മഞ്ഞു നിറഞ്ഞ പ്രദേശങ്ങളില്‍ ഇവ അപകടസാദ്ധ്യത കുറയ്ക്കുന്നു.

വെളിച്ചക്കുറവുള്ളപ്പോള്‍ ഓട്ടത്തിലും ഈ ലൈറ്റിടുന്നത് മാതൃകാപരമായ ഒരു സുരക്ഷാശീലമാണ്. സന്ധ്യമയങ്ങി തുടങ്ങുമ്പോള്‍ ആദ്യം ഈ പാര്‍ക്ക് ലൈറ്റുകളും ഇരുട്ടുമൂടി കുടുതല്‍ കാഴ്ച ആവശ്യമായി വരുന്ന മുറയ്ക്ക് അടുത്ത ഘട്ടമായി ഹെഡ് ലൈറ്റുകളും ഓണാക്കുക, പ്രഭാതങ്ങളില്‍ നേരെ തിരിച്ചും. ഈ ഉപയോഗക്രമത്തിനനുസൃതമായാണ് അനിയന്‍വാവ-ചേട്ടന്‍വാവയായി ഈ ലൈറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ചിലരെങ്കിലും റോഡുവക്കില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ headlightകള്‍ ഓഫാക്കാതെ കാണാറുണ്ട്. മറ്റുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മാത്രമല്ല നിര്‍ദ്ദോഷമെന്ന് തോന്നാവുന്ന ഈ ചെറിയ 'മറവി' ഒരു നിരപരാധിയുടെ ജീവന്‍ വരെ അപായപ്പെടുത്തിയേക്കാം... ഇത്തരം അപകടകരമായ സ്വശീലങ്ങളെ കരുതിയിരിക്കുക.

മറയ്ക്കരുത് കണ്ണുകളെ

മറക്കരുത് വിളക്കുകളെ

park light
ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com