പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ; 533% അധികം; അറിയാം ജില്ല തിരിച്ചുള്ള കണക്കുകള്‍

മൂന്ന് ദിവസത്തിനുള്ളില്‍ ഏറ്റവും അധികം മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്‌
kerala rain
kerala rain
Edited By:
Updated on
1 min read

കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ. സാധാരണയെക്കാള്‍ 533 ശതമാനം അധികം മഴയാണ് ലഭിച്ചതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

പത്തനംതിട്ട ജില്ലയില്‍ ഈ സമയങ്ങളില്‍ സാധാരണ 40 മില്ലി ലിറ്റര്‍ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാല്‍ 253 മില്ലി മീറ്റര്‍ മഴയാണ് പെയതത്. മഴയില്‍ 533 ശതമാനം മഴയുടെ വര്‍ധനവ് രേഖപ്പെടുത്തി. മറ്റ് ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ കൂടുതല്‍ മഴ പെയ്തുവെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അലപ്പുഴയില്‍ സാധാരണ നിലയില്‍ ലഭിക്കേണ്ടത് 41 ശതമാനം മഴയായിരുന്നെങ്കില്‍ ലഭിച്ചത് 126.3 ശതമാനമാണ്. കണ്ണൂരില്‍ 74 ശതമാനം വേണ്ടിടത്ത് പെയ്തത് 227 ശതമാനമാണ്. എറണാകുളത്ത് 52.6 ശതമാനം ലഭിക്കേണ്ട സമയത്ത് പെയ്തത് 169 ശതമാനം മഴയാണ്.

കാസര്‍കോട് 52 ശതമാനമാണ് മഴയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മഴ പെയ്ത്തില്‍ 300 ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. കൊല്ലത്ത് ഈ സമയങ്ങളില്‍ ലഭിക്കേണ്ടിയിരുന്നത് 30.9 ആയിരുന്നെങ്കില്‍ ലഭിച്ചത് 275.4, കോട്ടയത്ത് 44.6 ലഭിക്കേണ്ടിടത്ത് ലഭിച്ചത് 199.2, കോഴിക്കോട് 60.4 ആയിരുന്നെങ്കില്‍ പെയ്തത് 257.4 ശതമാനം ആണ്. തിരുവനന്തപുരം ജില്ലയില്‍ 21. 5 മഴ ലഭിക്കേണ്ടിടത്ത് 119.7 ശതമാനം മഴ ലഭിച്ചു. വയനാട്ടില്‍ 96 ശതമാനം മഴയുടെ വര്‍ധനവ് ആണ് ഉണ്ടായത്. തൃശൂരില്‍ ഈ ദിവസങ്ങളില്‍ 213 ശതമാനം അധിക മഴ രേഖപ്പെടുത്തി.

kerala rain
വീട് പൂട്ടി യാത്ര പോകുകയാണോ?, വിവരം പൊലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കാം; പോല്‍ ആപ്പ് വഴി ചെയ്യേണ്ടത് ഇത്രമാത്രം
kerala rain
എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; ഡിജിപിയാക്കാന്‍ എന്താണിത്ര തിടുക്കം?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
kerala rain
ഷാഫി പറമ്പില്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക്? ചരടുവലി ശക്തമാക്കി കെസി; പുനഃസംഘടന ഉടന്‍

In the last three days, Pathanamthitta received five times the normal rainfall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com