സൈബർ അതിക്രമങ്ങൾക്കെതിരെ കർശന നടപടി; ഐജിയുടെ കീഴിൽ 465 പൊലീസ് ഉദ്യോഗസ്ഥർ, പുതിയ സൈബർ ഡിവിഷന്റെ ഉ​ദ്ഘാടനം ഇന്ന്

കേരള പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരള പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലാണ് ഉദ്ഘാടനം. ആൻറണി രാജു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കരണത്തിനായി കേരള പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആൻറണി രാജു എംഎൽഎ നിർവ്വഹിക്കും.

രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പൊലീസ് സ്റ്റേഷന് നൽകും.

വർധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പൊലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐജിയുടെ കീഴിൽ 465 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സൈബർ ഹെല്പ് ലൈൻ (1930), സൈബർ പൊലീസ് സ്റ്റേഷനുകൾ , ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്കുകൾ, ഗവേഷണപഠന സംവിധാനങ്ങൾ, പരിശീലനവിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇൻറലിജൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷൻറെ ഭാഗമായി നിലവിൽ വരുന്നത്. ഇതോടെ, രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കഴിയുമെന്ന് കേരള പൊലീസ് അറിയിച്ചു.

പ്രതീകാത്മക ചിത്രം
ഡോക്ടര്‍ വന്ദന കൊലക്കേസ് സിബിഐക്ക് വിടുമോ?; ഹൈക്കോടതി വിധി ഇന്ന്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com