സ്വാതന്ത്ര്യ ദിനാഘോഷം: സര്‍ക്കാരിന്റെ ഒന്നാം ഉത്തരവില്‍ വന്ദേമാതരമില്ല, രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി

ഓഗസ്റ്റ് 4ന് പൊതുഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്
k muraleedharan vande mataram
രണ്ട് ഖണ്ഡിക മാത്രം പാടുമെന്ന് മന്ത്രി കെ മുരളീധരന്‍
Updated on
1 min read

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്. ഉത്തരവില്‍ വന്ദേമാതരം ആലപിക്കുന്നതിനെ കുറിച്ച് പരാമര്‍ശമില്ല. ഓഗസ്റ്റ് 4ന് പൊതുഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓഗസ്റ്റ് 6ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ രണ്ടാം ഉത്തരവിലാണ് വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ചീഫ് സെക്രട്ടറി സര്‍ക്കുലറായി നല്‍കുന്നത് കേന്ദ്ര നിര്‍ദേശമാണെന്ന് മന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഏത് പരിപാടിയിലും മുന്‍പ് പാടിയ രണ്ട് ഖണ്ഡിക മാത്രമേ പാടൂ എന്നും മന്ത്രി വ്യക്തമാക്കി. ലോക് ഭവന്റെ നിര്‍ദേശം കൈമാറുകയാണ് ചീഫ് സെക്രട്ടറി ചെയ്തതെന്നാണ് കഴിഞ്ഞ ദിവസവും മന്ത്രിമാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളതാണ്. ഇത് മറികടക്കാന്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞേക്കില്ലെന്നാണ് വിവരം. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ലെങ്കിലും, തദ്ദേശ സ്ഥാപനങ്ങളിലെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ ഉള്‍പ്പെടെ മുഴുവന്‍ ഖണ്ഡികയും ആലപിക്കേണ്ടി വന്നേക്കും.

വന്ദേമാതരം ആലപിക്കുന്ന കാര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തില്‍ ആലപിക്കണമെന്നായിരുന്നു പുതിയ മാര്‍ഗനിര്‍ദേശം. ആദ്യം സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ ഗാനം എന്ന ക്രമത്തിലാണ് ആലപിക്കേണ്ടത്.

വന്ദേമാതരത്തില്‍ യഥാര്‍ഥ കവിതയിലെ ആറ് ചരണങ്ങളും പൂര്‍ണമായി ആലപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ദേശീയ ഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ അതിന്റെ വരികളും ചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെ ആലപിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവര്‍ക്ക് കീഴിലുള്ള കേന്ദ്രങ്ങള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വന്ദേമാതരം ആലപിക്കേണ്ടത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്.

k muraleedharan vande mataram
'വന്ദേമാതരം മുഴുവന്‍ പാടണം': യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍
k muraleedharan vande mataram
മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍
k muraleedharan vande mataram
'അപകടസാധ്യതാ മുന്നറിയിപ്പുകള്‍ വിഷയമല്ല, ഭൂവിനിയോഗവും നിര്‍മ്മാണവുമാണ് പ്രധാനം'
Summary

Independence Day Vande Mataram Controversy: Minister K Muraleedharan says, only two paragraphs will be sung in govt programs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com