പാതിരാത്രി ആറര മണിക്കൂര്‍, രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിർമിച്ചു; ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ

പാതിരാത്രി ആറര മണിക്കൂര്‍ കൊണ്ട് രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ
ezhimala bridge record track laying
ezhimala bridge record track layingപ്രതീകാത്മക ചിത്രം
Updated on
1 min read

കണ്ണൂര്‍: പാതിരാത്രി ആറര മണിക്കൂര്‍ കൊണ്ട് രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ. മണിക്കൂറുകള്‍ക്കകം പാളം ഇട്ട് ഉറപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കി ഏഴിമല റെയില്‍ പാലം ട്രെയിന്‍ സര്‍വീസിന് തുറന്നുകൊടുത്തു.

അഡീഷനല്‍ ഡിവിഷന്‍ റെയില്‍വേ മാനേജര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ചീഫ് എന്‍ജിനീയറും സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയറും ഡപ്യൂട്ടി എന്‍ജിനീയറും ഉള്‍പ്പെട്ട റെയില്‍വേയുടെ ഉദ്യോഗസ്ഥ സംഘവും തൊഴിലാളികളുമാണ് റെക്കോര്‍ഡ് വേഗത്തില്‍ പണി തീര്‍ത്തത്. രാത്രി 9ന് ജോലി തുടങ്ങി 4.30ന് ഇരുഭാഗത്തുമായി രണ്ടു കിലോമീറ്റര്‍ റെയില്‍പാത നിര്‍മിച്ച് പുതിയ പാലവുമായി ബന്ധിപ്പിക്കുകയായിരുന്നു. 4.56ന് പാലത്തിലൂടെ ആദ്യ ഗുഡ്‌സ് ട്രെയിന്‍ കടത്തിവിട്ടു.

തുടര്‍ന്ന് 5.35ന് യാത്രക്കാരുമായുള്ള പോര്‍ബന്ധര്‍ എക്‌സ്പ്രസും കടന്നുപോയി. തുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പാലത്തിലൂടെ വേഗം കുറച്ച് കടന്നുപോകാന്‍ തുടങ്ങി. പാതയുടെ പണി നടക്കുമ്പോള്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, മംഗള എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഒന്നാം ട്രാക്കിലൂടെ കടത്തിവിട്ടു. 1906ല്‍ നിര്‍മിച്ച ചങ്കുരിച്ചാല്‍ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് പുതിയ പാലം നിര്‍മിച്ചത്. രണ്ടു വര്‍ഷം മുന്‍പ് പാലം പണി പൂര്‍ത്തിയായെങ്കിലും ഇതിനെ ബന്ധിപ്പിച്ച് കൊണ്ട് റെയില്‍പാത നിര്‍മിക്കാന്‍ സ്ഥലം ലഭിക്കാത്തതിനാല്‍ പാലം തുറക്കുന്നത് വൈകി. നിലവില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള റെയില്‍പാതയില്‍ നിന്നാണ് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി നിര്‍മിച്ചത്.

ezhimala bridge record track laying
ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; മഴ ശക്തിപ്രാപിക്കാന്‍ സാധ്യത

7 മണിക്കൂറാണ് നിര്‍മാണത്തിന് അനുവദിച്ചത്. നിലവില്‍ രണ്ടാമത്തെ ട്രാക്കാണ് പുതിയ പാലവുമായി ബന്ധിപ്പിച്ചത്. 24ന് രാത്രിയില്‍ പഴയ പാലത്തിലൂടെ കടന്നുപോകുന്ന ഒന്നാം ട്രാക്ക് പുതിയ പാലവുമായി ബന്ധിപ്പിക്കും. ഇതോടെ 1906ല്‍ പണിത പഴയ ചങ്കുരിച്ചാല്‍ പാലം ഒഴിവാക്കും. പിന്നീട് അത് പൊളിച്ച് നീക്കുകയും ചെയ്യും.

ezhimala bridge record track laying
വാഹന പരിശോധനക്കിടെ കുഴല്‍പ്പണം പിടിച്ചു; നടപടിക്രമം പാലിക്കാത്തതില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Summary

Indian Railways creates history by constructing two kilometers of railway track in six and a half hours at midnight; ezhimala bridge record track laying

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com