ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥലംമാറ്റം സ്റ്റേ ചെയ്തുകൊണ്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു..സംസ്ഥാനത്ത് ഇന്ന് 15 ഷിഗെല്ല കേസുകള്‍ സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിലാണ് ഇന്ന് ഷിഗല്ല സ്ഥിരീകരിച്ചത്. കോഴിക്കോട്-8, മലപ്പുറം 3, വയനാട് 2, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ 1 വീതം എന്നിവടങ്ങളിലാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂണ്‍ മാസം 165 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 241 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു..മുഹറം പ്രമാമിണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് ജൂണ്‍ 26നാണ് വരുന്നത്. ഇതോടെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 25ന്റെ അവധിയിയില്‍ മാറ്റം ഉണ്ടായത്..റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പദ്മഭൂഷണ്‍ അർഹനായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പുരസ്കാരം ഏറ്റുവാങ്ങി..സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ (ലോ-ആൽക്കഹോൾ ബീവറേജസ്) നികുതി ഇളവ് രാഷ്ട്രീയ കൊടുങ്കാറ്റിലേക്ക്. പുതിയ നികുതി പരിഷ്കരണം പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ 'ബക്കാർഡി'യെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപണം ഉന്നയിച്ചു.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates