മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ടു മലയാളികള്‍ മരിച്ചു

അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു
Inhaled toxic gas while cleaning waste tank; Two Malayalis died
അബുദാബിയിൽ മരിച്ച മലയാളികൾ
Updated on
1 min read

ദുബായ്: അബുദാബിയില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. പത്തനംതിട്ട വള്ളിക്കോട് സ്വദേശി അജിത് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് അപകടം. അല്‍ഗ്രീം ഐലന്‍ഡ് എന്ന ദ്വീപ് മേഖലയിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. താമസ കെട്ടിടത്തിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് ആദ്യം വീണത്. ആ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേര്‍ക്കും അപകടം സംഭവിച്ചത്.

ഇവര്‍ ആ പ്രദേശത്ത് തന്നെയാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com