തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്നും കേന്ദ്ര നിയമങ്ങളില്‍ മാറ്റം വരണമെന്നും തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ ആക്രമണത്തില്‍ ഒരു മാസത്തിനിടെ സംസ്ഥാനത്തെ മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റയടിക്ക് പൂട്ടേണ്ടി വന്നു. വന്ധ്യംകരണം മാത്രമാണ് തെരുവുനായ ആക്രമണത്തിന് ഏക പരിഹാരമെന്നും എംബി രാജേഷ് പറഞ്ഞു..കെഎസ്ആര്‍ടിസി ജീവനക്കാര്‍ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയും എസ്ബിഐയും ചേര്‍ന്നുള്ള പുതിയ ഇന്‍ഷുറന്‍സ് പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം കെഎസ്ആര്‍ടിസിയുടെ സ്ഥിരം ജീവനക്കാരില്‍ ആരെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. കൂടാതെ ജീവനക്കാര്‍ക്ക് ഗുരുതരമായ വൈകല്യങ്ങള്‍ സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കുന്നതാണ് പദ്ധതി..കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നത് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോടും പറഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കുന്നത്. കെപിസിസി അധ്യക്ഷ മാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു..യുവസംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഫ്ലാറ്റ് വാടയ്ക്ക് എടത്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ഇയാളെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകരുടെ ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്സൈസിന് മൊഴി നല്കി..ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് തീരുമാനം. മോദിയുടെ ക്ഷണം നന്ദിയോടെ സ്വീകരിക്കുന്നതായി വ്ലാദിമിര്‍ പുടിന് അറിയിച്ചു. മോദിയെ ഫോണില്‍ വിളിച്ച പുടിന് ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates