

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ കുടിശ്ശിക നിവാരണത്തിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇന്നുമുതല്‍ (വ്യാഴാഴ്ച) ഫെബ്രുവരി 28 വരെ. സഹകരണസംഘം രജിസ്ട്രാറുടെ കീഴിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. മരിച്ചവര്‍, മാരകരോഗബാധിതര്‍ എന്നിവരുടെ വായ്പകള്‍ തീര്‍പ്പാക്കാം. വരുമാനദാതാവ് മരിച്ചവരുടെ വായ്പകളില്‍ ഇളവുണ്ട്.
പക്ഷാഘാതമോ അപകടമോ കാരണം ശരീരം തളര്‍ന്ന് കിടപ്പായവര്‍, ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത രോഗം ബാധിച്ചവര്‍, ഇവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവര്‍, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തില്‍ ആയിരിക്കുന്നവര്‍, മാതാപിതാക്കള്‍ മരിച്ചശേഷം അവരുടെ വായ്പ തങ്ങളുടെ ബാധ്യതയായി നിലനില്‍ക്കുന്ന കുട്ടികള്‍ തുടങ്ങിയവരുടെ വായ്പകളുടെ സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവ് നല്‍കും. ഇതനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തവര്‍ക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചുതീര്‍ക്കാം.
പലിശയില്‍ പരമാവധി 50 ശതമാനംവരെ ഇളവ് ലഭിക്കും. ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് വായ്പകള്‍ക്കും ഇളവുണ്ട്. എംഎസ്എസ്, എംഡിഎസ്, ജിഡിസിഎസ് എന്നിവയ്ക്കും ആനുകൂല്യമുണ്ട്. പദ്ധതി കാലാവധി അവസാനിച്ചശേഷം കുടിശ്ശികയാകുന്ന തുക സാധാരണ വായ്പയായി പരിഗണിച്ച് പലിശ ഇളവ് അനുവദിക്കും. കുടിശ്ശികയായ വായ്പകള്‍ക്ക് പുറമേ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 10 ശതമാനംവരെ ഇളവ് അനുവദിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates