പൊലീസ് സ്‌റ്റേഷന് പുറത്തും യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റു; നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Investigation report in Kunnamkulam Police atrocity case
Police Station brutalitycctv visuals
Updated on
1 min read

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ സേതു കെ സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. പൊലീസുകാര്‍ സുജിത്ത് വി എസിനെ സ്റ്റേഷനില്‍ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് വഴിയില്‍ നിര്‍ത്തി മര്‍ദിച്ചു എന്ന ആരോപണവും റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്.

Investigation report in Kunnamkulam Police atrocity case
നല്ലോണമുണ്ണാന്‍ നാടും നഗരവും; ഉത്രാടപ്പാച്ചിലിനൊരുങ്ങി മലയാളികള്‍, പ്രാധാന്യം അറിയാം

ഒറീന ജംഗ്ഷനില്‍ ജീപ്പ് നിര്‍ത്തി പൊലീസുകാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചു എന്നതായിരുന്നു ആരോപണം. ജി ഡി ചാര്‍ജ് ഉണ്ടായിരുന്ന ശശിധരന്‍ സ്റ്റേഷനില്‍ നിന്ന് പുറത്തേക്കെത്തി മര്‍ദിച്ചുവെന്ന് സുജിത്ത് ആരോപിച്ചിരുന്നു. പൊലീസ് ജീപ്പ് സ്റ്റേഷനിലേക്ക് എത്തുന്ന സമയം ശശിധരന്‍ നടന്നുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. പൊലീസ് സ്റ്റേഷനുള്ളിലും സുജിത്ത് ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ട്. സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ എത്തിച്ച് എസ്‌ഐയുടെ നേതൃത്വത്തില്‍ മര്‍ദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൂരലുമായി എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Investigation report in Kunnamkulam Police atrocity case
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2023 ഏപ്രില്‍ 5ന് നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഉയര്‍ത്തുന്നത്.

Summary

Investigation report in Kunnamkulam Police atrocity case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KERALA HIGH COURT
After Hug At INDIA Huddle, A Mamata Banerjee-Sonia Gandhi Meet At 10 Janpath
Pinarayi Vijayan's Gunman beating youth congress men while protesting at nava kerala sadas
Pinarayi Vijayan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com