പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

ഇവര്‍ ആരെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചില്ല
pambadi accident
pambadi accident
Updated on: 
1 min read

കൊച്ചി: പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ റോഡില്‍ സംസാരിച്ചു നിന്ന രണ്ടു പേര്‍ക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ ഈ രണ്ടു പേര്‍ അപകടകരമായ രീതിയില്‍ റോഡില്‍ സംസാരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു എന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു. ഇതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഇവര്‍ ആരാണെന്ന് കണ്ടെത്താനോ തിരിച്ചറിയാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്തിയാല്‍ തന്നെ ഏത് വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യും എന്ന ആശയക്കുഴപ്പവും പൊലീസിനുണ്ട്.

pambadi accident
'ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി'; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

കഴിഞ്ഞ ബുധനാഴ്ച്ചയാണ് വാഹനാപകടത്തില്‍ പാമ്പാടി ബ്ലോസംവാലി ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടറുടെ മകള്‍ കൃപയും മീനടം വട്ടക്കാവുങ്കല്‍ വി വി തോമസിന്റെ മകള്‍ ആഷ്‌ലിയും മരണപ്പെടുന്നത്. ദേശീയപാത 183ല്‍ 13ാം മൈലില്‍ രാവിലെ എട്ടരക്കായിരുന്നു അപകടം. കാനത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഇരുവരും പോകുമ്പോള്‍ മുന്നില്‍ പോയിരുന്ന കാര്‍, റോഡില്‍ നിന്നവരെ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടു. പിന്നാലെ എത്തിയ സ്‌കൂട്ടറും ബ്രേക്കിട്ടെങ്കിലും മറിഞ്ഞു വീണു. ഈ സമയം, കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്കു വന്ന സിഎംഎസ് ബസിന് അടിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞാണ് വിദ്യാര്‍ഥിനികള്‍ മരിക്കുന്നത്.

pambadi accident
ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രോ​ഗിക്കും പരിക്ക്

സിസിടിവി പരിശോധിച്ചപ്പോള്‍ സ്വകാര്യ ബസ് അമിത വേഗത്തില്‍ സഞ്ചരിക്കുകയും മറ്റൊരു ബസ് പിന്തുടരുകയും ചെയ്യുന്നത് കണ്ടു. ബസുകളുടെ മത്സരയോട്ടത്തിനിടെ അശ്രദ്ധമായി വണ്ടിയോടിച്ചതിനാണ് പോലീസ് എഫ്‌ഐആറിട്ടത്. ബസും ബസ് ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ മനപൂര്‍വമല്ലാത്ത നരഹത്യകുറ്റമാണ് ബസ് ഡ്രൈവര്‍ക്ക് എതിരെ എടുത്തിട്ടുള്ളത്. ആഷ്‌ലിയുടെ സംസ്‌കാരം ഇന്ന് രാവിലെ മീനടം ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടന്നു. കൃപയുടേത് ഇന്നലെ കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിലും നടന്നു.

Summary

Pampady accidental death, the investigation will also extend to those who were standing and talking dangerously on the road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com