

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ അവതാരകയെ തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു, കഴിഞ്ഞോ...? കുറച്ചു സെക്കന്‍ഡ് നേരത്തേയ്ക്ക് ആകെ മൗനം. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള പിണക്കവും മുന്‍പൊരു അവതാരകയോട് 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ' എന്നു പറഞ്ഞതും എല്ലാവരുടെയും മനസിലൂടെ മിനിമാഞ്ഞു.
എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 'ധ്യാനചിത്ര: എ രാമചന്ദ്രന്‍ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്' പഠന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. പഴയപോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുമോ എന്ന് വേദിയിലുള്ളവരും സദസ്സിലുള്ളവരും ഒരു നിമിഷം ചിന്തിച്ചിരിക്കേ, ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ കനംവെച്ച് നിന്ന അന്തരീക്ഷം ഉരുകി ആശ്വാസത്തിന് വഴിമാറി.
മുഖ്യമന്ത്രി പ്രസംഗത്തിനായി മൈക്കിനടുത്തേക്ക് വന്നുനിന്നപ്പോഴാണ് ഒരു നിമിഷം എല്ലാവരും മൗനത്തിലേക്ക് വഴുതിവീണ സന്ദര്‍ഭം ഉണ്ടായത്. അവതാരകയുടെ അനൗണ്‍സ്‌മെന്റ്. 'കേരള ലളിതകലാ അക്കാദമിയുടെ ശേഖരത്തിലെ കലാസൃഷ്ടികള്‍ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ വെബ്‌സൈറ്റ് സ്‌റ്റോര്‍ തയ്യാറാക്കിയിട്ടുണ്ട്'- ഇത് കേട്ടപ്പോഴാണ് മുഖ്യമന്ത്രി അവതാരകയെ തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചത് കഴിഞ്ഞോ എന്ന്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതോടെ കുറച്ചുനേരത്തേയ്ക്ക് ആകെ മൗനം. വേദിയിലുള്ള മന്ത്രിമാരായ സജി ചെറിയാന്‍, പി രാജീവ്, ഹൈബി ഈഡന്‍ എംപി, മേയര്‍ അനില്‍കുമാര്‍ എല്ലാവരും അവതാരകയുടെ നേരെ നോക്കി. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള 'പിണക്കവും' മുന്‍പൊരു അവതാരകയോട് 'അമ്മാതിരി കമന്റ് വേണ്ട കേട്ടോ' എന്നു പറഞ്ഞതും എല്ലാവരുടെയും മനസിലൂടെ മിനിമാഞ്ഞു.പകച്ചുപോയ അവതാരകയുടെ അനൗണ്‍സ്‌മെന്റ് വീണ്ടും, 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്...'അത് പറഞ്ഞ് മുഴുമിപ്പിക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചില്ല.
ലാപ്‌ടോപ്പുമായി മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് പോകണോ വേണ്ടയോ എന്ന് ശങ്കിച്ചുനിന്ന മറ്റൊരു വനിതയോട് അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ' ആദ്യം ഇത് ചെയ്യണോ, ഇത് ചെയ്യണെങ്കീ ആദ്യം ചെയ്യാ...' അതോടെയാണ് എല്ലാവര്‍ക്കും ശ്വാസം വീണത്. മന്ത്രിമാരടക്കമുള്ളവര്‍ എഴുന്നേറ്റ് മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് ചെന്നു. അദ്ദേഹം വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം ആരംഭിച്ചു. സഹോദരീ സഹോദരന്മാരെ, കുറച്ച് വൈകിപ്പോയി, ഒഴിച്ചുകൂടാനാകാത്ത കാരണം കൊണ്ടാണ് അങ്ങനെ വൈകാനിടയായത്'.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates