'സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ?'; ട്രോളി ശിവന്‍കുട്ടി

സ്വന്തം വസതി മോടി പിടിപ്പിക്കാന്‍ കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല..
v sivankutty
v sivankutty
Edited By:
Updated on: 
1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെയും മന്ത്രിമാരെയും പരിഹസിച്ച് മുന്‍മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോയെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍.

'സ്വന്തം വസതി മോടി പിടിപ്പിക്കാന്‍ കാശ് അനുവദിച്ചത് ധനകാര്യ വകുപ്പ് മന്ത്രി ആയ മുഖ്യമന്ത്രി അറിഞ്ഞില്ല..., കെ-ടെറ്റ് നിര്‍ബന്ധമാക്കിയത് വിദ്യാഭ്യാസ മന്ത്രി അറിഞ്ഞില്ല..., ബാര്‍ ലൈസന്‍സ് കൊടുത്തത് എക്‌സൈസ് വകുപ്പ് മന്ത്രി അറിഞ്ഞില്ല, മരുന്ന് തീര്‍ന്നത് ആരോഗ്യ മന്ത്രി മുരളീധരന്‍ അറിഞ്ഞില്ല, കായിക മേള നടക്കുന്നത് കായിക വകുപ്പ് മന്ത്രി അറിഞ്ഞില്ല... നിയമനങ്ങള്‍ നടന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിഞ്ഞില്ല, ചോദ്യം ലളിതമാണ്...സ്വന്തം വകുപ്പില്‍ എന്ത് നടക്കുന്നു, എങ്ങനെ നടക്കുന്നു എന്ന് അറിയാവുന്ന ഏതേലും മന്ത്രി കേരളത്തിലുണ്ടോ...?' ശിവന്‍കുട്ടിയുടെ കുറിപ്പ്.

എല്ലാവകുപ്പുകളിലെയും തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ശിവന്‍കുട്ടിയുടെ പരിഹാസം. മന്ത്രിയറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ഉദ്യോഗസഥര്‍ക്ക് മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി ഇന്നലെ രംഗത്തെത്തിയിരുന്നു. ചട്ടം അനുകൂലമായതുകൊണ്ട് മാത്രം ലൈസന്‍സ് നല്‍കാനാകില്ല. സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മദ്യനയത്തില്‍ തീരുമാനമാകുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച എക്‌സൈസ് കമ്മിഷണറുടെ നടപടികളില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകള്‍ക്കും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ തരംമാറ്റി ബാര്‍ ലൈസന്‍സ് അനുവദിച്ചത്. ജൂണ്‍ മാസത്തില്‍ അനുവദിച്ച ഈ ലൈസന്‍സുകളില്‍ വിശദീകരണം തേടുകയും അപേക്ഷകളിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്തി പറഞ്ഞു.

Summary

'Is there any minister in Kerala who knows what is happening in their own department?'; Sivankutty trolled

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER