ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം; ന​ഗരത്തിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മെട്രോ സർവീസ് ഇന്ന് രാത്രി 11.30 വരെ
ISL Traffic restrictions in Kochi city
ISL
Updated on
1 min read

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം നടക്കുന്നതിനാല്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡരികിലും പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്‌നര്‍ റോഡരികിലും ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങി കിഴക്കന്‍ മേഖലകളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില മേഖലകളിലും പാര്‍ക്ക് ചെയ്യണം.

ISL Traffic restrictions in Kochi city
മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചു; യുവതി ജീവനൊടുക്കി

വൈകീട്ട് 5നു ശേഷം എറണാകുളം ഭാഗത്തു നിന്നു ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജങ്ഷനില്‍ നിന്നു ഇടത്തോട്ടു തിരിഞ്ഞു പൊറ്റക്കുഴി- മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി ഇടപ്പള്ളിയില്‍ എത്തിയും വൈകീട്ട് 5നു ശേഷം ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തു നിന്നു എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജങ്ഷന്‍, എസ്എ റോഡ് വഴിയും യാത്ര ചെയ്യണം.

ഹെവി വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നാളെ മെട്രോ സര്‍വീസ് രാത്രി 11.30 വരെ ഉണ്ടായിരിക്കും.

ISL Traffic restrictions in Kochi city
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിച്ചു; 20 യാത്രക്കാര്‍ക്ക് പരിക്ക്
Summary

There will be traffic restrictions in the city today as an ISL football match is being played at the Jawaharlal Nehru Stadium in Kaloor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com