കല്യാണസൗഗന്ധികത്തില്‍ യൂറോപ്യന്‍ ടച്ച്, കഥകളിയില്‍ അരങ്ങേറ്റത്തിന് ഇറ്റാലിയന്‍ കലാകാരൻമാർ

ചെറുതുരുത്തി കലാ തരംഗിണി സ്‌കൂളിലെ ഡയറക്ടറും അധ്യാപകനുമായ കലാമണ്ഡലം ജോണിന്റെ ശിക്ഷണത്തില്‍ മൂന്നു വര്‍ഷത്തെ അതികഠിനമായ കഥകളി പഠനത്തിന് ശേഷമാണ് മൂവരും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്
Italian artists to debut in Kathakali
Italian artists to debut in Kathakali
Updated on
1 min read

തൃശൂര്‍: കേരളത്തിന്റെ സ്വന്തം കഥകളിയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇറ്റാലിയന്‍ തീയറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍. റുബെന്‍ മാനെന്റി, അലസ്റ്റന്‍ ഡ്രോ റിഗോലെറ്റി, സിമോണ്‍ നോറീസ് എന്നിവരാണ് കഥകളിയെ നെഞ്ചേറ്റിയ തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍. ചെറുതുരുത്തി കലാ തരംഗിണി സ്‌കൂളിലെ ഡയറക്ടറും അധ്യാപകനുമായ കലാമണ്ഡലം ജോണിന്റെ ശിക്ഷണത്തില്‍ മൂന്നു വര്‍ഷത്തെ അതികഠിനമായ കഥകളി പഠനത്തിന് ശേഷമാണ് മൂവരും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. കല്യാണസൗഗന്ധികം കഥകളിയുമായാണ് ഇവര്‍ അരങ്ങിലെത്തുക.

Italian artists to debut in Kathakali
'പേട്രിയറ്റ്' ലേറ്റസ്റ്റായി വരും, റിലീസ് തീയതി പ്രഖ്യാപിച്ചു

ഇറ്റലിയിലെ പേരുകേട്ട തീയേറ്ററിലെ അഭിനേതാക്കളായ ഇവര്‍ അടുത്തമാസം അഞ്ചാം തീയതി അരങ്ങേറ്റം കുറിക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ്. 2023 ലാണ് കഥകളിയുടെ ആദ്യപാഠം ഇറ്റലിയിലെത്തി കലാമണ്ഡലം ജോണ്‍ പഠിപ്പിച്ചത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ക്ലാസുകൾ തുടർന്നു.

കല്യാണസൗഗന്ധികം കഥകളിയില്‍ ഭീമനായി റുബെന്‍ മാനെന്റിയും ഹനുമാനായി അലസ്റ്റന്‍ ഡ്രോ റിഗോലെറ്റിയും പാഞ്ചാലിയായി സിമോണ്‍ നോറീസും വേഷമിടും. കേരളത്തിലെ കടുത്ത ചൂട് വകവയ്ക്കാതെ ഈസ്റ്റര്‍ വ്രതം നോറ്റാണ് മൂവരും ചെറുതുരുത്തിയില്‍ കഠിന പരിശീലനം തുടരുന്നത്.

Italian artists to debut in Kathakali
ഏഴര മണിക്കൂറോ ? 'ധുരന്ധർ' രണ്ട് ഭാ​ഗങ്ങളും ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്; 'രാവിലെ പോയിട്ട് വൈകിട്ട് വീട്ടിൽ കയറാമെന്ന്' കമന്റുകൾ

1978 ല്‍ ഇറ്റലിയിലെ ഡ്രാമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലാമണ്ഡലത്തിലെത്തി കഥകളി പഠിച്ചിരുന്നു അന്ന് അധ്യാപകനായ കലാമണ്ഡലം ജോണ്‍ ആയിരുന്നു പഠിപ്പിച്ചിരുന്നത് ഈ ബന്ധത്തിനെ തുടര്‍ന്ന് 1981 ല്‍ ജോണ്‍ ഇറ്റലിയില്‍ എത്തി കൂടുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ആ പഠന മികവിന്റെ ഭാഗമായാണ് തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളായ മുന്ന് പേര്‍ കഥകളി പഠിക്കാനായി ജോണിനെ സമീപിച്ചത്. മുവര്‍ക്കും കഥകളി പഠിപ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോണും പറയുന്നു.

Summary

Italian artists to debut in Kathakali.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com