'പൊതിയില്‍ ഈന്തപ്പഴം മാത്രമാവില്ല, സംസം വെള്ളവും കാണും; ലീഗ് നേതാക്കളെ കണ്ട് മടങ്ങുംവഴി മാറിനല്‍കിയതാവും'

തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്
K T Jaleel
K T Jaleelഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നല്‍കിയ വിശദീകരണത്തെ പരിഹസിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. പോറ്റി കൊടുത്ത പൊതിയില്‍ ഈന്തപ്പഴം മാത്രമാവില്ല, സംസം വെള്ളത്തിന്റെ കുപ്പികൂടി കണ്ടേക്കുമെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

K T Jaleel
കെ പി ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്, ജയിലിലേക്ക് മാറ്റി

പോറ്റി ഉംറ കഴിഞ്ഞ് വന്ന ലീഗ് നേതാക്കളെ കണ്ട് മടങ്ങുന്ന വഴിക്കാണോ യുഡിഎഫ് കണ്‍വീനറെ കണ്ടതെന്നും അദ്ദേഹം ചോദിച്ചു. അവിടെനിന്ന് കിട്ടിയ പൊതി അബദ്ധത്തില്‍ അടൂര്‍ പ്രകാശിന് നല്‍കിയതാകുമോ എന്ന് അന്വേഷിക്കുന്നത് നന്നാകുമെന്നും ജലീല്‍ പരിഹസിച്ചു.

നേരത്തെ, ബെംഗളൂരുവില്‍ വെച്ച് തന്നെ കാണാന്‍വന്ന പോറ്റി നല്‍കിയ പൊതിയില്‍ ഈന്തപ്പഴവും മറ്റ് ചെറിയ സാധനങ്ങളുമായിരുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. തന്റെ മണ്ഡലത്തിലെ വോട്ടറായ പോറ്റിയോട് ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള മാന്യത മാത്രമാണ് കാണിച്ചതെന്നും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട വിവരമറിഞ്ഞതോടെ ബന്ധം വിച്ഛേദിച്ചതായും അടൂര്‍ പ്രകാശ് വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാന്‍ ബോധപൂര്‍വ്വം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.

K T Jaleel
'മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു': നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

കുറിപ്പിന്റെ പൂര്‍ണരൂപം:

അടൂര്‍ പ്രകാശിന് പോറ്റി കൊടുത്ത സമ്മാനപ്പൊതിയില്‍ ഈന്തപ്പഴമാണത്രെ. ഒന്നുകൂടി നോക്കൂ അടൂര്‍ പ്രകാശ്! 'സംസം' വെള്ളത്തിന്റെ കുപ്പി കൂടി കണ്ടേക്കും. പോറ്റി ചിലപ്പോള്‍ 'ഉംറ' കഴിഞ്ഞ് വന്ന ലീഗ് നേതാക്കളെ കണ്ട് മടങ്ങുന്ന വഴിക്കാണോ യുഡിഎഫ് കണ്‍വീനറെ കണ്ടത്? അവിടെ നിന്ന് കിട്ടിയ പൊതി അബദ്ധത്തില്‍ പോറ്റി, അടൂര്‍ പ്രകാശിന് കൊടുത്തതാകുമോ? ആ വഴിക്കും ഒന്നന്വേഷിക്കുന്നത് നന്നാകും.

Summary

Jaleel Mocks Adoor Prakash Over Sabarimala Gold Smuggling Case Accused's Gift

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com