ജെഎസ്കെ - ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള സ്ത്രീ മരിച്ചു. കോട്ടക്കല്‍ സ്വദേശിനിയാണ് മരിച്ചത്. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്..കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്കി. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്. .കുമളിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണിമുടക്ക് അനുകൂലികളുടെ മര്‍ദനം. ജലസേചന വകുപ്പിലെ പ്രൊബേഷനറി ജീവനക്കാരനായ അടിമാലി സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. സിപിഎം - സിഐടിയു പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്നാണ് ആരോപണം.. യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates