ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സെയില്‍സ് മാനേജര്‍ ജയമോഹന്‍ വാഹനാപകടത്തില്‍ മരിച്ചു

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആലുവ-പറവൂര്‍ റോഡില്‍ വെച്ചായിരുന്നു അപകടം
കെ ജയമോഹന്‍
കെ ജയമോഹന്‍
Updated on
1 min read

കൊച്ചി: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സെയില്‍സ് മാനേജര്‍ കെ ജയമോഹന്‍ വാഹനാപകടത്തില്‍ മരിച്ചു. 51 വയസ്സായിരുന്നു. ആലുവ തോട്ടക്കാട്ടുകര സ്വദേശിയാണ്. 2004മുതല്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. 

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ ആലുവ-പറവൂര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റു രണ്ട് ബൈക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലെ കുഴിയില്‍ നിന്ന് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റു ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സുപ്രിയ പി, മകള്‍ ഗൗരി ലക്ഷ്മി നായര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com