വാക്‌സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ; സഹായവുമായി ജോൺ ബ്രിട്ടാസ് 

വാക്‌സിൻ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ്  പ്രതിഷേധത്തിൽ ഭാ​ഗമാകുന്നത്
ജോൺ ബ്രിട്ടാസ്/ ഫേസ്ബുക്ക്
ജോൺ ബ്രിട്ടാസ്/ ഫേസ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കേരളത്തിൽ നടക്കുന്ന വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി മാധ്യമ പ്രവർത്തകനും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്.  ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബ്രിട്ടാസ് സംഭാവന ചെയ്തത്.

കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിൻ നയം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ചെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം അറിയിച്ചതിന് പിന്നാലെയാണ് വാക്‌സിൻ ചലഞ്ച് എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ സജീവമായിരിക്കുന്നത്. ഈ ചലഞ്ചിലാണ് ജോൺ ബ്രിട്ടാസും ഭാഗമായത്.

വാക്‌സിൻ എടുത്തവരും എടുക്കാത്തവരുമായ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നിക്ഷേപിക്കുകയും അതിന്റെ സാക്ഷ്യപത്രം പോസ്റ്റ് ചെയ്യുകയും ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളികളായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com