എഴുന്നേറ്റ് ചെരിഞ്ഞു നിന്ന് ഡ്രൈവിങ്, ഒപ്പം ഡാൻസും! അപകടം വരുത്തിയ ഡ്രൈവറുടെ പഴയ ദൃശ്യങ്ങൾ (വീഡിയോ)

ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റു ചെരിഞ്ഞു നിന്നു ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോജോ പത്രോസ് അപകടകരമാം വിധത്തിൽ നേരത്തേയും ബസ് ഒടിച്ചിട്ടുണ്ട്. ഇയാളുടെ പഴയ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റു ചെരിഞ്ഞു നിന്നു ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പാട്ടിനൊപ്പം നൃത്തം വെക്കുന്നതും ദൃശ്യത്തിൽ കാണാം. 

വിദ്യാർത്ഥികളടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ഡ്രൈവറാണെന്ന കാര്യം മറച്ചുവെച്ച് സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ ജോജോയെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ കൊല്ലത്തു വച്ച് ചവറ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഊട്ടിയിലേക്ക് വിനോദ യാത്ര പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയിൽ വച്ച് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിൽ ഇടിച്ചു കയറിയ ശേഷം മറിയുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sabarimala
Muvattupuzha Arrest
Top 5 News Today
Putta Vimaladitya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com